ചേര്‍ത്തല: അര്‍ത്തുങ്കലിനെ ഭക്തിസാന്ദ്രമാക്കിയ മകരം തിരുനാളിന് വെള്ളിയാഴ്ച സമാപനം. എട്ടാം പെരുന്നാള്‍ ദിനമായ വെള്ളിയാഴ്ച കൃതജ്ഞത ദിനമായി ആചരിക്കുകയാണ്. രാത്രി 12ന് തിരുസ്വരൂപ നട അടക്കുന്നതോടെയാണ് 18 ദിവസം നീണ്ട തിരുനാള്‍ സമാപിക്കുന്നത്. വൈകുന്നേരം നാലിന് പ്രദക്ഷിണത്തിന് ശേഷമാണ് ഏറെ ശ്രദ്ധേയമായ ഉരുള്‍ നേര്‍ച്ചയും നിരങ്ങ് നേര്‍ച്ചയും നടക്കുക. കടപ്പുറത്തെ കുരിശടിയില്‍നിന്നാണ് നേര്‍ച്ച ആരംഭിക്കുക. ഇതോടൊപ്പം അമ്പും വില്ലും കൈകളിലേന്തിക്കൊണ്ടുള്ള നേര്‍ച്ചയും ഉണ്ടാകും. വ്യാഴാഴ്ച ദൈവദാസന്‍ പ്രസന്‍േറഷന്‍ അച്ചന്‍െറയും ധന്യ മദര്‍ ഫെര്‍ണാണ്ട റിവയുടെയും അനുസ്മരണ ദിനമായി ആചരിക്കും. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് ആഘോഷമായ തിരുനാള്‍ സമൂഹബലിയില്‍ ഫാ. പ്രശാന്ത് മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. രാജന്‍ മേനങ്കാട്ട് സുവിശേഷ പ്രസംഗം നടത്തും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. രാത്രി 10.30ന് കൃതജ്ഞത സമൂഹബലിയില്‍ ഫാ. ജോസഫ് വലിയവീട്ടില്‍ സുവിശേഷ പ്രസംഗം നടത്തും. 12ന് റെക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ഥശേരിയുടെ കാര്‍മികത്വത്തില്‍ തിരുസ്വരൂപ നട അടയ്ക്കല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.