ആലപ്പുഴ: വട്ടയാല്‍ ചര്‍ച്ച്-വാടക്കല്‍ റോഡ് പി.ഡബ്ള്യു.ഡി ഏറ്റെടുത്ത് വികസിപ്പിക്കുന്നതിന് ആലപ്പുഴ നഗരസഭ മുന്‍കൈയെടുക്കണമെന്ന് ട്രാവലേഴ്സ് ഫോറം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മന്ത്രി ജി. സുധാകരന് നിവേദനം നല്‍കും. ദേശീയപാതയിലെ ഗതാഗതക്കുരുക്കുമൂലം ഏറെ വാഹനങ്ങള്‍ വട്ടയാല്‍ ചര്‍ച്ച്-വാടക്കല്‍ റോഡ് ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഇത്. ചങ്ങനാശ്ശേരി ജങ്ഷന്‍ മുതല്‍ ജനറല്‍ ആശുപത്രി വരെ ഗതാഗതക്കുരുക്കുള്ള ദിവസങ്ങളില്‍ വാഹനങ്ങള്‍ പറവൂര്‍, കളര്‍കോട് ജങ്ഷനുകളില്‍നിന്ന് തിരിഞ്ഞ് വട്ടയാല്‍ ചര്‍ച്ച് റോഡുവഴി ത്രിവേണി ജങ്ഷനില്‍ എത്തി റെയില്‍വേ സ്റ്റേഷന്‍, കലക്ടറേറ്റ് ഭാഗങ്ങളിലേക്ക് പോകുന്നത് പതിവായിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍, സഹകരണ ആശുപത്രി, മെഡിക്കല്‍ കോളജ് എന്നിവയെ ബന്ധിപ്പിക്കുന്ന സുഗമ യാത്രമാര്‍ഗം എന്ന നിലയിലുള്ള ഈ റോഡ് പി.ഡബ്ള്യു.ഡി ഏറ്റെടുത്ത് വികസിപ്പിക്കണം. പി.പി. പവനന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ മോളി ജേക്കബ്, ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ബഷീര്‍ കോയാപറമ്പില്‍, ലൈല ബീവി, പി.ജി. ജോണ്‍ ബ്രിട്ടോ, പി.കെ. സോമന്‍, വി.എസ്. രാജന്‍, വി.ജെ. അനിയപ്പന്‍, വി.സി. അലോഷ്യസ്, ജോസ് ആന്‍റണി, സി.എ. സന്തോഷ്, എല്‍ജിന്‍ റിച്ചാര്‍ഡ്, പി.ആര്‍. പുരുഷോത്തമന്‍, വി.ജെ. അനിയപ്പന്‍, പി.കെ. ബൈജു, ജിജി സാലസ്, ടി.സി. പീറ്റര്‍കുട്ടി, പി.ജി. സെബാസ്റ്റ്യന്‍, സാജന്‍ ലയം, സജീബ്, ഷീന സജി, മറിയാമ്മ ബേബി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.