രാപകല്‍ സമരം സമാപിച്ചു

ആലപ്പുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എ.ഐ.ടി.യു.സി നടത്തിയ രാപകല്‍ സമരം സമാപിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ താല്‍പര്യത്തെക്കാള്‍ കുത്തകകളുടെ താല്‍പര്യമാണ് പ്രധാനമന്ത്രി സംരക്ഷിക്കുന്നത്. തൊഴിലാളികളുടെ താല്‍പര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി തയാറാകുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ. ശിവരാജന്‍ അധ്യക്ഷത വഹിച്ചു. ജില്ല അസിസ്റ്റന്‍റ് സെക്രട്ടറി പി.വി. സത്യനേശന്‍, ജില്ലസെക്രട്ടറി അഡ്വ. വി. മോഹന്‍ദാസ്, അഡ്വ. എം.കെ. ഉത്തമന്‍, കെ.കെ. സിദ്ധാര്‍ഥന്‍, വി.എം. ഹരിഹരന്‍, പി.യു. അബ്ദുല്‍കലാം, ആര്‍. അനില്‍കുമാര്‍, ഡി.പി. മധു, അഡ്വ. എ. അജികുമാര്‍, ബി. നസീര്‍, ആര്‍. പ്രസാദ്, പി.കെ. ത്യാഗപ്പന്‍, വി.ആര്‍. പ്രകാശന്‍, ലളിതാംബിക നടേശന്‍ എന്നിവര്‍ പങ്കെടുത്തു. തൊഴിലും കൂലിയും സംരക്ഷിക്കുക, സാമൂഹികസുരക്ഷ ഉറപ്പുവരുത്തുക, മിനിമം വേതനം 18,000 രൂപയാക്കുക, തുല്യ ജോലിക്ക് തുല്യവേതനം നല്‍കുക, ജില്ലയിലെ വ്യവസായം സംരക്ഷിക്കുക, നിര്‍മാണ തൊഴിലാളികള്‍ക്ക് ബോണസ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.