അര്‍ത്തുങ്കല്‍ ബസിലിക്ക നേര്‍ച്ചക്ക് ആയിരങ്ങള്‍

ചേര്‍ത്തല: അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ പ്രധാന തിരുനാളിനും എട്ടാം പെരുന്നാളിനുമിടെ വരുന്ന ഞായറാഴ്ച അഭൂതപൂര്‍വ തിരക്കാണ് അനുഭവപ്പെട്ടത്. അള്‍ത്താരയില്‍ പ്രതിഷ്ഠിച്ച സെബസ്ത്യാനോസിന്‍െറ നടയില്‍ അമ്പും വില്ലും നേര്‍ച്ച സമര്‍പ്പിക്കുന്നതിന് വിശ്വാസികള്‍ ഞായറാഴ്ച മണിക്കൂറുകളോളം കാത്തുനിന്നു. പായ്ക്കപ്പലില്‍ അര്‍ത്തുങ്കലത്തെിച്ചേര്‍ന്ന തിരുസ്വരൂപമാണ് അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചത്. കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിച്ചത്തെുന്ന സംഘങ്ങളുമുണ്ട്. അര്‍ത്തുങ്കലില്‍ എത്തുന്ന വിശ്വാസികള്‍ കടല്‍ത്തീരത്ത് സന്ദര്‍ശനം നടത്തുന്ന പതിവുമുണ്ട്. കടല്‍ത്തീരത്തേക്കുള്ള സഞ്ചാരവും ഏറെ ക്ളേശകരമായിരുന്നു. ദൈവദാസന്‍ മോണ്‍. റൈനോള്‍ഡ്സ് പുരക്കല്‍ അനുസ്മരണദിനമായി ആചരിച്ചു. പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് എമരിത്തൂസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.