മാലിന്യസംസ്കരണ സംവിധാനമില്ല; ചാരുംമൂട് ചീഞ്ഞുനാറുന്നു

ചാരുംമൂട്: മാലിന്യസംസ്കരണത്തിന് സംവിധാനങ്ങള്‍ ഇല്ലാത്തതുമൂലം ചാരുംമൂട് ചീഞ്ഞുനാറുന്നു. ചാരുംമൂട്ടിലെ മാലിന്യം വന്‍ പരിസ്ഥിതി പ്രശ്നമാണ് ഉയര്‍ത്തുന്നത്. നൂറനാട്, ചുനക്കര, താമരക്കുളം പഞ്ചായത്തുകളുടെ സംഗമസ്ഥാനം കൂടിയായ ചാരുംമൂടിന്‍െറ മാലിന്യപ്രശ്നം പരിഹാരിക്കാന്‍ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് മുന്‍ കൈയെടുത്ത് സംസ്കരണത്തിന് നിരവധി പദ്ധതി കൊണ്ടുവന്നു. മാലിന്യം നീക്കാന്‍ നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഒന്നും പ്രാവര്‍ത്തികമായില്ല. ചാരുംമൂട് ജങ്ഷന് വടക്ക് ബസ് സ്റ്റോപ്പിന് കിഴക്കുപടിഞ്ഞാറ് ഭാഗങ്ങളിലേക്ക് നിര്‍മിച്ച കനാല്‍ റോഡിന്‍െറ ഇരുവശങ്ങളിലും ഒഴിഞ്ഞ ഭാഗങ്ങളിലുമാണ് മാലിന്യം കുമിഞ്ഞുകൂടുന്നത്. പച്ചക്കറി അവശിഷ്ടങ്ങളും അറവുമാലിന്യവും ഇവിടെ തള്ളുന്നു. ഇവ ചീഞ്ഞുനാറി യാത്രചെയ്യാനാകാത്ത സ്ഥിതിയാണ്. ദിവസേന ആയിരക്കണക്കിന് ആളുകള്‍ വന്നുപോകുന്ന ഇവിടം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. പ്രദേശത്ത് മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.