മോഷണം; നാല് നാടോടികള്‍ പിടിയില്‍

മാരാരിക്കുളം: മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞുമായി ബസുകളില്‍ മോഷണം നടത്തുന്ന നാലംഗ നാടോടിസ്ത്രീകളെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. മോഷണക്കേസിനൊപ്പം കുട്ടിയെ ഉപയോഗിച്ച് കുറ്റം ചെയ്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. തൂത്തുക്കുടി അണ്ണാനഗര്‍ സ്വദേശികളായ ലക്ഷ്മി (28), മുത്താള്‍ (21), കീറ്റ (25), മാരിയമ്മ (28) എന്നിവരാണ് പിടിയിലായത്. ചേര്‍ത്തലയില്‍നിന്ന് ആലപ്പുഴയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന പാതിരപ്പള്ളി പാറപ്പുറത്ത് വീട്ടില്‍ സരിതയുടെ കുഞ്ഞിന്‍െറ സ്വര്‍ണമാല പൊട്ടിച്ചെടുക്കവെയാണ് ഇവര്‍ പിടിയിലായത്. മാല പൊട്ടിക്കുന്നത് മനസ്സിലാക്കി ബഹളമുണ്ടാക്കിയപ്പോള്‍ സരിതയെ ബസില്‍നിന്ന് തള്ളിയിടാനും ഇവര്‍ ശ്രമിച്ചു. കുഞ്ഞ് ലക്ഷമിയുടെതാണെന്നാണ് പൊലീസിന് മൊഴി നല്‍കിയത്. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.