പാണ്ടനാട്ട് വ്യാപക പട്ടാളപ്പുഴു ആക്രമണം

ചെങ്ങന്നൂര്‍: പാണ്ടനാട് പഞ്ചായത്തിലെ കീഴ്വന്മഴി, പടനിലം, ഈസ്റ്റ് പ്രയാര്‍ എന്നിവിടങ്ങളിലെ പാടശേഖരങ്ങളില്‍ പട്ടാളപ്പുഴുവിന്‍െറ ആക്രമണം വ്യാപകമാവുന്നു. ഇതുമൂലം ഈ പ്രദേശത്തെ 100 ഹെക്ടര്‍ നെല്‍കൃഷി നശിക്കുകയാണ്. ജലസേചനത്തിനാവശ്യമായ വെള്ളം കിട്ടാതെ കര്‍ഷകര്‍ നട്ടംതിരിയുന്നതിനിടെയാണ് പുഴുവിന്‍െറ ആക്രമണംകൂടി നേരിടുന്നത്. കഴിഞ്ഞ രാത്രി നെല്‍ച്ചെടികള്‍ മുഴുവന്‍ കാര്‍ന്നുതിന്ന് കുറ്റികളായി മാറി. പാടത്ത് വെള്ളം നിര്‍ത്തിയാല്‍ ഒരുപരിധിവരെ പുഴുശല്യം കുറയുമെങ്കിലും വെള്ളമത്തെിക്കാനുള്ള നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ല. സമീപത്തെ വീടുകളിലേക്കും പുഴുശല്യം വ്യാപിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പാടശേഖരങ്ങള്‍ സന്ദര്‍ശിക്കുകയും കര്‍ഷകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, വിളകള്‍ക്കുണ്ടായ നാശം വിലയിരുത്തി നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച തീരുമാനം അധികൃതര്‍ പ്രഖ്യാപിച്ചിട്ടില്ല. കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.