ആര്‍ത്തിവെടിഞ്ഞ് മനുഷ്യസമൂഹത്തിനുവേണ്ടി ജീവിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയണം– മന്ത്രി

തുറവൂര്‍: മനുഷ്യത്വമാണ് പ്രധാനമെന്നും പണത്തോട് ആര്‍ത്തിവെടിഞ്ഞ് മനുഷ്യസമൂഹത്തിനുവേണ്ടി ജീവിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയണമെന്നും മന്ത്രി ജി. സുധാകരന്‍. സ്നേഹതീരം അരൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയറിന്‍െറ ഓഫിസ് പ്രവര്‍ത്തനോദ്ഘാടനവും വാഹനങ്ങളുടെ താക്കോല്‍ സ്വീകരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആപ് കെയര്‍ പ്രസിഡന്‍റ് എസ്. വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു. ചാരിറ്റി ബോക്സ് വിതരണം ഗാനകുമാര്‍ ഉദ്ഘാടനംചെയ്തു. അനുബന്ധ സഹായ ഉപകരണങ്ങള്‍ അഡ്വ. എ.എം. ആരിഫ് എം.എല്‍.എ ഏറ്റുവാങ്ങി. പോഷകാഹാര കിറ്റ് വിതരണം വി.പി. ഹമീദും പാലിയേറ്റിവ് വളന്‍റിയേഴ്സിനുള്ള യൂനിഫോം വിതരണം ഡോ. അനസും നിര്‍വഹിച്ചു. രക്ഷാധികാരി പി.കെ. സാബു, എ.എം. കുഞ്ഞമ്മു സാഹിബ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ. അബ്ദുല്‍ഗഫൂര്‍ ഹാജി, ആപ് കെയര്‍ ഉപദേശക ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍, ഹോളി ഫാമിലി റെസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. അഗസ്റ്റിന്‍ തറപ്പത്ത്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദലീമ ജോജോ, പട്ടണക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വത്സല തമ്പി, അഡ്വ. എന്‍.പി. ഷിബു, കെ.പി. അംബുജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയറിന് ആംബുലന്‍സ് പ്രീമിയര്‍ സീഫുഡ്സ് ചെയര്‍മാന്‍ കെ.എം. അബ്ദുല്ലയും ചികിത്സ ഉപയോഗത്തിനുളള വാഹനം ചന്തിരൂര്‍ എലെറ്റ് മറൈന്‍ ഉടമ പ്രിമല്‍ തോമസും സര്‍ജിക്കല്‍ ഉപകരണങ്ങള്‍ പ്രാഗാ മറൈന്‍ മാനേജിങ് ഡറയക്ടര്‍ ജെ.ആര്‍. നെജഡ്ലിയും സംഭാവന നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.