പുതുവത്സരദിനത്തില്‍ കായംകുളത്ത് വന്‍ മോഷണം: വീട് കുത്തിത്തുറന്ന് 75 പവനും വജ്രാഭരണവും പണവും കവര്‍ന്നു

കായംകുളം: വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണവും വജ്രാഭരണവും കവര്‍ന്നു. പുള്ളിക്കണക്ക് പാലപ്പള്ളി തേജസില്‍ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ സുരേന്ദ്രന്‍െറ വീട്ടിലാണ് കവര്‍ച്ച നടന്നത്. പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 75 പവനും വജ്രാഭരണവും 25,000 രൂപയുമാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിലേക്ക് ശനിയാഴ്ച രാവിലെ പോയ സുരേന്ദ്രനും കുടുംബവും തിങ്കളാഴ്ച രാവിലെ തിരികെയത്തെി വീട് തുറന്നപ്പോഴാണ് വിവരം അറിയുന്നത്. മുന്‍വശത്തെ വാതിലിന്‍െറ പൂട്ട് തകര്‍ത്താണ് അകത്ത് കയറിയത്. മുറിയിലെ ഇരുമ്പ് അലമാര കുത്തിപ്പൊളിച്ച് വസ്ത്രങ്ങളും മറ്റും വാരിവലിച്ച് പുറത്തിട്ട നിലയിലായിരുന്നു. വിവരം അറിയിച്ചതിനത്തെുടര്‍ന്ന് ഡിവൈ.എസ്.പി രാജേഷ്, സി.ഐ കെ. സദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് എത്തി പരിശോധന നടത്തി. പുതുവത്സരാഘോഷമായതിനാല്‍ ജനം ശ്രദ്ധിക്കാന്‍ സാധ്യതയില്ളെന്ന് മനസ്സിലാക്കിയ വിദഗ്ധരായ മോഷ്ടാക്കളാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. ആലപ്പുഴയില്‍നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചു. ജില്ല പൊലീസ് മേധാവി എ. അക്ബര്‍, അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പി സുഭാഷ് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സി.ഐ കെ. സദന്‍െറ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.