6000 വീടുകളില്‍ ജനകീയ പച്ചക്കറി കൃഷി പദ്ധതി

മണ്ണഞ്ചേരി: പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്‍െറ മൂന്നാം വാര്‍ഷികം പാലിയേറ്റിവ് ദിനമായ ജനുവരി 15ന് മണ്ണഞ്ചേരി പൊന്നാട് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. വാര്‍ഷികത്തിന്‍െറ ഭാഗമായി 6000 വീടുകളില്‍ തുടങ്ങുന്ന ജനകീയ പച്ചക്കറി കൃഷി പദ്ധതി ബുധനാഴ്ച വൈകുന്നേരം നാലിന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദലീമ ജോജോ ഉദ്ഘാടനം ചെയ്യും. 12ന് കലവൂരില്‍ ജില്ലയിലെ ആദ്യ പോളിക്ളിനിക്, ഫ്രീ കൗണ്‍സലിങ് സെന്‍റര്‍, സഹായകേന്ദ്രം എന്നിവ ഉദ്ഘാടനം ചെയ്യും. കുറഞ്ഞ ചെലവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്ന കേന്ദ്രമാണ് പോളിക്ളിനിക്. രോഗികള്‍ക്ക് കൃത്യമായ ചികത്സ ലഭിക്കാന്‍ സഹായിക്കുകയും സര്‍ക്കാറിന്‍േറത് ഉള്‍പ്പെടെ ധനസഹായങ്ങള്‍ സഹായ കേന്ദ്രം വഴി ലഭിക്കും. വാര്‍ഷിക സമ്മേളനത്തില്‍ പാലിയം ബാബു, തെരുവോരം മുരുകന്‍, മൈമുന ഹംസ എന്നിവര്‍ പാലിയേറ്റിവ് കെയര്‍ രംഗത്തെ അനുഭവം പങ്കുവെക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.