ചെങ്ങന്നൂര്‍: ബൈക്കിലത്തെിയ മൂന്നംഗസംഘം ഓടിക്കൊണ്ടിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു. ബുധനൂര്‍ പടിഞ്ഞാറ് കുറുമ്പുംകാട്ടില്‍ വീട്ടില്‍ വിഷ്ണുവിനെയാണ് (26) ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി 8.30 ഓടെ മാന്നാര്‍ കുരട്ടിക്കാട് പാട്ടമ്പലം ആര്‍ച്ചിന് സമീപമായിരുന്നു സംഭവം. എയിസ് വാഹനത്തില്‍ സാധനങ്ങളുമായി നങ്ങ്യാര്‍കുളങ്ങര കവലയില്‍ ലോഡിറക്കി മടങ്ങിവരവേ രണ്ടു ബൈക്കില്‍ പിന്തുടര്‍ന്നുവന്ന സംഘം വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറെ പിടിച്ചിറക്കി കമ്പി വടികൊണ്ട് ഇടതുകൈ തല്ലി ഒടിക്കുകയായിരുന്നു. മറ്റുവാഹനങ്ങള്‍ വരുന്നതുകണ്ട് ആക്രമികള്‍ ഓടിരക്ഷപെട്ടു. സംഭവമറിഞ്ഞ് ബന്ധുക്കളത്തെി ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. മാന്നാര്‍ സി.ഐ ഷിബു പാപ്പച്ചന്‍െറ നിര്‍ദേശത്തത്തെുടര്‍ന്ന് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.