ചുങ്കം മദ്യശാല നഗരസഭ പൂട്ടി

ആലപ്പുഴ: ചുങ്കത്ത് നഗരസഭയുടെ അനുമതി ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന മദ്യവില്‍പനശാല അടച്ചുപൂട്ടി. ദേശീയപാതക്ക് അരികിലുള്ള മദ്യശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ വിധിയത്തെുടര്‍ന്നാണ് ഒൗട്ട്ലറ്റ് സ്ഥാപിച്ചത്. മദ്യശാലക്കെതിരെ പ്രദേശത്തെ ജനങ്ങള്‍ സംഘടിച്ച് ജനകീയ സമരസമിതി രൂപവത്കരിച്ച് സമരം ആരംഭിക്കുകയും ചെയ്തു. 35 ദിവസം നീണ്ട സമരത്തിനൊടുവിലാണ് മദ്യശാല പൂട്ടാന്‍ നഗരസഭ തീരുമാനിച്ചത്. ഈ തീരുമാനം ബെവ്കോ അംഗീകരിക്കാന്‍ തയാറായില്ല. ഒടുവില്‍ വിഷയം ഹൈകോടതിയുടെ പരിഗണനക്കും എത്തി. മദ്യശാല ചുങ്കത്തുതന്നെ നിലനിര്‍ത്തണമെന്നും പൂട്ടിയാല്‍ സര്‍ക്കാറിന് കനത്തനഷ്ടമുണ്ടാകുമെന്നും കാട്ടിയാണ് ബെവ്കോ കേസ് നല്‍കിയത്. എന്നാല്‍, ബെവ്കോയുടെ ഈ വാദം തള്ളുകയായിരുന്നു. പിന്നീട് വിധി പുന$പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ റിവ്യൂഹരജി നല്‍കിയിരിക്കുകയാണ്. ബുധനാഴ്ച വിധിവരാനിരിക്കെ നഗരസഭ എടുത്ത നടപടി ഫലമുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണണം. ചൊവ്വാഴ്ച രാവിലെ 11ന് നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫും മറ്റ് ഉദ്യോഗസ്ഥരും എത്തി. പ്രധാന കവാടം അടച്ചുപൂട്ടി സീല്‍ചെയ്ത് മടങ്ങി. എന്നാല്‍, അടച്ചുപൂട്ടപ്പെട്ട മദ്യവില്‍പനകേന്ദ്രത്തിലെ വളപ്പിനുള്ളില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ ഉള്ളത് അധികാരികളുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. വളപ്പില്‍ കുടുങ്ങിയ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും പിന്നീട് പൊലീസ് അറിയിച്ചതിനത്തെുടര്‍ന്ന് അഗ്നിശമന സേനയത്തെി പൂട്ടുപൊളിച്ച് ജീവനക്കാരെ പുറത്തിറക്കി. സമരം വിജയം കണ്ടതിനത്തെുടര്‍ന്ന് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ആഹ്ളാദപ്രകടനവും നടന്നു. ടി.എ. വാഹിദ്, സുനീര്‍ ഇസ്മായില്‍, റിനാഷ് മജീദ്, വൈ. ഫൈസല്‍, സുധീര്‍ കല്ലുപാലം, മുജീബ് കലാം, അഡ്വ. ബിന്ദു, സനല്‍ ഷരീഫ്, ജമാല്‍, സീനത്ത് ബീവി എന്നിവര്‍ നേതൃത്വം നല്‍കി. ചുങ്കത്തെ മദ്യവിരുദ്ധ സമരത്തിന്‍െറ വിജയം നന്മയുടെ ഭാഗമാണെന്ന് ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ഹക്കീം പാണാവള്ളി പറഞ്ഞു. മദ്യനിരോധനത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുകയും രഹസ്യമായി അനുകൂലിക്കുകയും ചെയ്യുന്നവര്‍ ജനകീയപ്രക്ഷോഭത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വരും. അതിന്‍െറ തെളിവാണ് ചുങ്കം സമരത്തിന്‍െറ വിജയം. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ തിന്മക്കെതിരെയുള്ള ജനകീയമുന്നേറ്റം പ്രതീക്ഷയാണ്. സഹനസമരത്തിലൂടെ വിജയം വരിച്ച മുഴുവന്‍ ജനകീയ സമരപ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായി അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.