ചെങ്ങന്നൂര്‍: മാന്നാറില്‍ നിലംപതിക്കാറായി നില്‍ക്കുന്ന പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം പൊളിച്ചുമാറ്റി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്വാര്‍ട്ടേഴ്്സ് പണിയണമെന്ന് ആവശ്യം. കാലപ്പഴക്കത്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍നിന്നും പൊലീസ് സ്റ്റേഷന്‍ തൊട്ടടുത്തുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ രണ്ട് വര്‍ഷമായി കെട്ടിടം അനാഥമായി കിടക്കുകയാണ്. ജീര്‍ണിച്ച കെട്ടിടം മഴക്കാലത്ത് തകര്‍ന്നു വീഴാനും സാധ്യത കൂടുതലാണ്. ഇങ്ങനെ സംഭവിച്ചാല്‍ തടി ഉരുപ്പടികളും നശിക്കും.1994 ലാണ് മാന്നാര്‍, എടത്വ, വീയപുരം എന്നീ സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി മാന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫിസ് ആരംഭിച്ചത്. തുടക്കത്തില്‍ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ പ്രവര്‍ത്തനമാരംഭിച്ച ഓഫിസ് പിന്നീട് പുതിയ കെട്ടിടത്തിലേക്ക് മാറി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫിസ് ആരംഭിച്ച് 12 വര്‍ഷം കഴിഞ്ഞിട്ടും ക്വാര്‍ട്ടേഴ്്സ് പണിയാത്തതിനാല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വാടക വീടുകളിലാണ് താമസിക്കുന്നത്. പലപ്പോഴും സൗകര്യപ്രദമായ സ്ഥലത്ത് വീട് ലഭിക്കാതെ വരുന്നതിനാല്‍ കിലോമീറ്റര്‍ അകലെ പോയി താമസിക്കേണ്ട സ്ഥിതിയാണ്. അടിയന്തര ഘട്ടങ്ങളില്‍ സംഭവസ്ഥലത്തത്തൊന്‍ സമയമെടുക്കും. ക്വാര്‍ട്ടേഴ്സ് പണിയണമെന്ന് കാണിച്ച് നിരവധി റിപ്പോര്‍ട്ടുകളും സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. സ്ഥലം ഇല്ളെന്ന കാരണം പറഞ്ഞാണ് റിപ്പോര്‍ട്ടിന്‍മേല്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.