ചെങ്ങന്നൂര്‍: കടുത്ത വേനലില്‍ ദാഹജലത്തിനായ് വലയുന്ന ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് സ്വകാര്യ വ്യക്തികള്‍ അമിത വില ഈടാക്കുന്നതായി പരാതി ഉയരുന്നു. ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു രൂപ മുതല്‍ രണ്ടുരൂപ വരെയാണ് ഈടാക്കുന്നത്. കനാല്‍വെള്ളവും ലഭിക്കാതെ വന്നതും. വാട്ടര്‍ അതോറിറ്റിയില്‍ നിലവിലുള്ള ശേഷി കൂട്ടാന്‍ നടപടി ഉണ്ടാകാത്തതുമാണ് കുടിവെള്ള ക്ഷാമം രൂക്ഷമാവാന്‍ ഇടയായത്. ഉയര്‍ന്ന പ്രദേശങ്ങളിലുള്ള കിണറുകള്‍ വറ്റുകയും പൈപ്പുവെള്ളം ലഭിക്കാതെ വരുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ കുടിവെള്ളം വിതരണം ചെയ്യുന്ന സ്വകാര്യ വ്യക്തികളെ ആശ്രയിക്കാന്‍ തുടങ്ങിയത്. മിനിലോറികളിലും. എയ്സിലുമായി കുടിവെള്ളം വിതരണം ചെയ്യുന്ന ഇവര്‍ തുടക്കത്തില്‍ 500 ലിറ്ററിന് 500 രൂപക്കായിരുന്നു വിതരണം ചെയ്തിരുന്നത്. പിന്നീട് 500 ലിറ്ററിന് 1000 രൂപ വീതം ഈടാക്കാന്‍ തുടങ്ങിയത്. സാധാരണ കുടുംബത്തിന് ഒരാഴ്ചയിലെ ശരാശരി ഉപയോഗത്തിന് കുറഞ്ഞത് 1500 ലിറ്റര്‍ വെള്ളം ആവശ്യമാണ്. പരാതി പറഞ്ഞാല്‍ ദാഹജലം കിട്ടാതെ വരുമെന്നതിനാല്‍ അതിനും ആരും തയാറാകുന്നുമില്ല. ഇത് കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ക്ക് അനുഗ്രഹമായി മാറുകയാണ്. പണമില്ലാതെ വിഷമിക്കുന്ന കുടുംബങ്ങള്‍ സ്വര്‍ണം പണയം വെച്ചും കുടുംബശ്രീയില്‍നിന്നും വായ്പ എടുത്തുമാണ് വെള്ളം വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.