തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങള്‍; ഇരുട്ടുമൂടി തൃക്കുന്നപ്പുഴ

പല്ലന: തൃക്കുന്നപ്പുഴയിലും സമീപപ്രദേശങ്ങളിലും തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു. പ്രധാന ജങ്ഷനിലെ ചില ഭാഗങ്ങള്‍ പൂര്‍ണമായും ഇരുട്ടുമൂടിയ നിലയിലാണ്. ധനലക്ഷ്മി ബാങ്ക് മുതല്‍ പപ്പന്‍മുക്ക് വരെയുള്ള ഭാഗത്ത് തെരുവുവിളക്കുകള്‍ പ്രവര്‍ത്തനം നിലച്ചിട്ട് നാളേറെയായി. ചിലയിടങ്ങളില്‍ വീടുകളില്‍നിന്നും കച്ചവട സ്ഥാപനങ്ങളില്‍നിന്നുമുള്ള വെളിച്ചമാണ് യാത്രക്കാര്‍ക്ക് സഹായമാകുന്നത്. തൃക്കുന്നപ്പുഴയിലെ പാലം മുതല്‍ കിഴക്ക് എസ്.എന്‍ നഗര്‍ വരെയുള്ള ഭാഗത്ത് നിലവില്‍ ഇരുപത്തഞ്ചോളം തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. കാടുപിടിച്ച് കിടക്കുന്ന ഈ പ്രദേശത്ത് തെരുവുനായ്ക്കളും ഇഴജന്തുക്കളും ഉണ്ട്. പുലര്‍ച്ച മുതല്‍തന്നെ ജനങ്ങള്‍ നടക്കാനും മറ്റു കച്ചവടത്തിനും ആശ്രയിക്കുന്ന വഴിയാണിത്. ഇരുട്ട് മൂടിക്കിടക്കുന്ന പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണ്. പഞ്ചായത്തിലെ പല പ്രദേശങ്ങളിലും തെരുവുവിളക്കുകള്‍ പ്രവര്‍ത്തനം നിലച്ചിട്ടും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നില്ളെന്ന പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.