പരുമലയില്‍ സാമൂഹികവിരുദ്ധ ശല്യം

മാന്നാര്‍: പരുമലയില്‍ വീടുകള്‍ക്ക് തീവെക്കുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം പരുമല പള്ളിക്കുസമീപം കച്ചവടം നടത്തുന്ന ബര്‍ണാഡിന്‍െറ വീടിനുസമീപം അടുക്കിവെച്ചിരുന്ന വിറകിന് സാമൂഹികവിരുദ്ധര്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടു. വീടിന്‍െറ ജനലിലേക്ക് തീപടരുന്നത് കണ്ട് വീട്ടുകാര്‍ ഉണര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ തീയണക്കുകയായിരുന്നു. വീട്ടുകാര്‍ ഉണര്‍ന്നില്ലായിരുന്നുവെങ്കില്‍ വന്‍ ദുരന്തംതന്നെ ഉണ്ടായേനേ. പുളിക്കീഴ് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്. കടപ്ര പഞ്ചായത്ത് പ്രസിഡന്‍റ് ഷിബു വര്‍ഗീസിന്‍െറ വീടിന് തീവെച്ചത് ഒരുവര്‍ഷം മുമ്പാണ്. വീടിന്‍െറ വാതിലിലൂടെ വീടിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു. വീടിന്‍െറ മുന്‍വശത്തെ വാതിലും വീട്ടിനുള്ളില്‍ കിടന്ന ചവിട്ടിയും അന്ന് കത്തിയിരുന്നു. തീ പടരുന്നതുകണ്ട് വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുളിക്കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. ഫോറന്‍സിക് വിദഗ്ധരുംവിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും അന്ന് പരിശോധനകള്‍ നടത്തിയെങ്കിലും ഒരു തുമ്പും കണ്ടത്തൊനായില്ല. പരുമല പള്ളിക്ക് സമീപമുള്ള പലചരക്ക് കടക്കുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീവെച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അന്നും പൊലീസ് കേസെടുത്ത് അന്വേഷിച്ചുവെങ്കിലും പ്രതികളെ കണ്ടത്തൊന്‍ കഴിഞ്ഞില്ല. പരുമലയില്‍ അടുത്ത കാലത്ത് നടന്ന എല്ലാ തീവെപ്പുകളും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ പരുമല മേഖല സെക്രട്ടറി സോജിത്ത് സോമന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.