സഹകരണ സംഘത്തിലെ വെട്ടിപ്പിനെതിരെ നടപടി ആവശ്യം ശക്തം

ചേര്‍ത്തല: വാരനാട് യുനൈറ്റഡ് സ്പിരിറ്റ്സ് ആന്‍ഡ് യുബി എംപ്ളോയീസ് സഹകരണ സംഘത്തിലെ ഭരണസമിതിയും സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ വെട്ടിപ്പിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. കുറ്റക്കാര്‍ അനുദിനം തെളിവ് നശിപ്പിക്കുന്നത് തടയാനും നിയമപരമായ നടപടി കൈക്കൊള്ളാനും ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് മാക്ഡവല്‍ ആന്‍ഡ് എച്ച്.ആര്‍.ബി എംപ്ളോയിസ് യൂനിയന്‍ (സി.ഐ.ടി.യു) നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം പ്രാഥമിക പരിശോധനയില്‍തന്നെ 15 ലക്ഷത്തിന്‍െറ വെട്ടിപ്പ് കണ്ടത്തെി. ഇതത്തേുടര്‍ന്ന് സംഘം ഓഫിസില്‍നിന്ന് കാഷ്ബുക്ക്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്, വൗച്ചര്‍, രസീത് തുടങ്ങിയ വിലപ്പെട്ട രേഖകള്‍ കടത്തിയതായി ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായതാണ്. സംഘത്തിന്‍െറ ബാങ്ക് അക്കൗണ്ടുകള്‍ സഹകരണ വകുപ്പ് മരവിപ്പിച്ചെങ്കിലും കുറ്റാരോപിതര്‍ ഓഫിസില്‍ കയറി യഥേഷ്ടം തെളിവ് നശിപ്പിക്കുന്നു. അത്യന്തം ഗുരുതരമായ സ്ഥിതിയാണിത്. ബി.എം.എസ്, ഐ.എന്‍.ടി.യു.സി, ജെ.ടി.യു.സി സംഘടനകള്‍ ചേര്‍ന്ന് ഭരിക്കുന്ന സംഘത്തിലാണ് വന്‍ വെട്ടിപ്പ് നടന്നത്. ആറുമാസം മുമ്പ് കമ്പനിയില്‍നിന്ന് വിരമിച്ച ഐ.എന്‍.ടി.യു.സി നേതാവാണ് സംഘം പ്രസിഡന്‍റ്. സംഘം നിയമാവലിക്ക് വിരുദ്ധമായി പ്രസിഡന്‍റായി തുടരുന്ന ഇദ്ദേഹം ഒപ്പിട്ട് നല്‍കുന്ന ചെക്ക് ഉപയോഗിച്ചാണ് സെക്രട്ടറി പ്രവീണ്‍ പണാപഹരണം നടത്തുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നിലത്തെിക്കാന്‍ നടപടി ഉണ്ടായില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്തസമ്മേളനത്തില്‍ ഭാരവാഹികളായ പ്രവീണ്‍ ജി. പണിക്കര്‍, കെ.പി. ശ്രീകുമാര്‍, ശ്രീഹരി, ജി.പി. ഷൈന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.