കായംകുളം: പുതുപ്പള്ളി രാഘവൻ സ്മൃതിമണ്ഡപത്തിൽ നടന്ന പുതുപ്പള്ളി സ്മാരക പുരസ്കാരദാന ചടങ്ങിൽ മുൻ മുഖ്യമന്ത്രിമാരായ ഇ.എം.എസിെൻറയും പി.കെ.വിയുെടയും മക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി. തിരുവനന്തപുരത്ത് ആദ്യ കേരള നിയമസഭയുടെ വജ്രജൂബിലി സമ്മേളനത്തിെൻറ ഭാഗമായി ഇ.എം.എസ്സിെൻറ പ്രതിമയിലെ പുഷ്പാർപ്പണ ചടങ്ങിൽ പെങ്കടുക്കുന്നത് മാറ്റിവെച്ചാണ് മകൾ ഇ.എം. രാധ കായംകുളെത്തത്തിയത്. പി.കെ. വാസുദേവൻ നായരുടെ മകൾ ശാരദ മോഹൻ എറണാകുളം ജില്ല പഞ്ചായത്ത് അംഗമാണ്. പുരസ്കാരദാനം നിർവഹിക്കാനെത്തിയ മുൻ മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ഗുരുദാസൻ ഇരുവരുമായും സൗഹൃദ സംഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.