ആലപ്പുഴ: ഐക്യകേരളത്തിലെ ആദ്യനിയമസഭയിൽ തെൻറ ഇടം ഇടതുവശത്തെ രണ്ടാമത്തെ കസേരയായിരുെന്നന്ന് ഗൗരിയമ്മ ഓർമിക്കുന്നു. തന്നെ ആദരിക്കാൻ മുഖ്യമന്ത്രിയും സ്പീക്കറുമുൾെപ്പടെ എത്തുന്നതിനിടെയാണ് പഴയ ഓർമകൾ ഗൗരിയമ്മ അയവിറക്കിയത്. മന്ത്രി ജി. സുധാകരൻ, മന്ത്രി പി. തിലോത്തമൻ എന്നിവരോടായിരുന്നു സ്മരണപുതുക്കൽ. ആദ്യനിയമസഭ യോഗം ചേർന്നതിെൻറ 60-ാം വാർഷികമായിരുന്നു ഇന്നലെ. ഇക്കാര്യവും നിയമസഭ സമ്മേളനം പഴയ സഭയിലാണ് നടത്തിയതെന്നും മന്ത്രി സുധാകരൻ പറഞ്ഞപ്പോഴായിരുന്നു ഗൗരിയയമ്മ സ്മരണകൾ അയവിറക്കിയത്. മുൻ മന്ത്രി സി. ദിവാകരൻ ഇന്നലെ ഗൗരിയമ്മയുടെ പഴയ ഇരിപ്പിടത്തിലാണ് ഇരുന്നതെന്ന് പറഞ്ഞിരുന്നതായി മന്ത്രി സുധാകരൻ കൂട്ടിച്ചേർത്തു. ആദരിക്കൽ ചടങ്ങറിഞ്ഞ് ചാത്തനാട്ടെ വീട്ടിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. മൂന്നര മണിയായപ്പോൾ പ്രധാന സംഘാടകരിൽ ഒരാളായ വ്യവസായമന്ത്രി എ.സി. മൊയ്തീനെത്തി. പിന്നാലെ മന്ത്രി പി. തിലോത്തമനെത്തി. അകത്തെമുറിയിൽ മന്ത്രിയും ഗൗരിയമ്മയും ഇരിക്കുന്നതിനിടെയാണ് ജി. സുധാകരനെത്തിയത്. അടുത്ത കസേര ചൂണ്ടി ഇരിക്കാൻ പറഞ്ഞെങ്കിലും ഗൗരിയമ്മയും മുഖ്യമന്ത്രിയും സ്പീക്കറും മാത്രമിരുന്നാൽ മതിയെന്നും തനിക്ക് കസേര വേെണ്ടനും ഗൗരിയമ്മയെ അറിയിച്ചു. ഗൗരിയമ്മയുടെ തൊട്ടടുത്തായി അദ്ദേഹം നിലയുറപ്പിച്ചു. അധികം താമസിയാതെ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും വി.എസ്. സുനിൽ കുമാറുമെത്തി. സ്ഥിരം വരുന്നവരിൽ ഒരാളായിരുന്നു സുധാകരനെന്നും തനിക്ക് മകനെപ്പോലെയാണെന്നും ഗൗരിയമ്മ എല്ലാവരോടുമായി പറഞ്ഞു. സംഭാഷണം മുറുകുന്നതിനിടെ എല്ലാവർക്കും മീൻകറി തയാറാക്കിയിട്ടുന്നെും കഴിച്ചിെട്ട പോകാവൂ എന്നും ഗൗരിയമ്മ ഓർമിപ്പിച്ചു. പഴയകാലത്ത് നേതാക്കളൊക്കെ വരുമ്പോൾ കരിമീൻ കറി പതിവായിരൈന്നന്നും ഗൗരിയമ്മ ഓർത്തെടുത്തു. നാലരയോടെയാണ് മുഖ്യമന്ത്രി എത്തിയത്. ആദരിക്കൽ ചടങ്ങ് കഴിഞ്ഞ് മാധ്യമങ്ങളെയും ജനങ്ങളെയും അൽപനേരം പുറത്തുനിർത്തി ഗൗരിയമ്മയോടൊപ്പം മന്ത്രിസഭാംഗങ്ങൾ ഭക്ഷണം കഴിച്ചു. അപ്പം, ഇടിയപ്പം, പൊറോട്ട, അരിപ്പത്തിരി, കപ്പ, കരിമീൻ പൊള്ളിച്ചതും വറുത്തതും, നെയ്മീൻ കറി, കൊഞ്ച്, ആട്ടിറച്ചി, ബീഫ്, താറാവുകറി, ചിക്കൻ കറിെവച്ചതും വറുത്തതും ഉൾപ്പെടെ വിഭവസമൃദ്ധമായിരുന്നു ഗൗരിയമ്മയുടെ വിരുന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.