ക​ളീ​ക്ക​ൽ കു​ള​ത്തി​ലെ നി​ർ​മാ​ണം; നി​യ​മ ന​ട​പ​ടി​യുമായി ബി.​ജെ.​പി

ചെങ്ങന്നൂർ: നിരോധന ഉത്തരവ് ലംഘിച്ച് പുലിയൂർ പഞ്ചായത്തിലെ കളീക്കൽ കുളം നികത്തുവാനുള്ള ഉദ്യോഗസ്ഥരുടെയും ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും ശ്രമം തടയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഹൈകോടതിയിൽ. കലക്ടർ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉൾെപ്പടെ പദ്ധതിയെ അനുകൂലിച്ച ആറ് സി.പി.എം അംഗങ്ങൾ, ഒരു കോൺഗ്രസ് അംഗം എന്നിവരെ എതിർകക്ഷികളാക്കിയാണ് പുലിയൂർ ഗ്രാമപഞ്ചായത്ത് ബി.ജെ.പി പാർലമെൻററി പാർട്ടി നേതാവ് ലേഖ അജിത്തിെൻറ നേതൃത്വത്തിലുള്ള അംഗങ്ങൾ ഹൈകോടതിയിൽ ഹരജി നൽകിയത്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷിക്ക് നോട്ടീസ് അയച്ചു. ലേഖ അജിത്ത്, രശ്മി, രാധാമണി എസ്. നായർ, സി. മുരളീധരൻ നായർ എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്. കുളം പരിവർത്തനം നടത്തിയത് പൂർവസ്ഥിതിയിലാക്കണമെന്നും ജലസംരക്ഷണത്തിന് മാത്രമായി ഉപയോഗിക്കേണ്ട കേന്ദ്രഫണ്ട് ദുർവിനിയോഗം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നുമാണ് ഹരജിയി ലെ പ്രധാന ആവശ്യം. ആദ്യം ഗ്രാമപഞ്ചായത്തിെൻറ അനുമതിയില്ലാതെ ആരംഭിച്ച പദ്ധതി വിവാദമായതോടെ സി.പി.എം അംഗങ്ങളുടെയും ഒരു കോൺഗ്രസ് അംഗത്തിെൻറയും പിന്തുണയിൽ ഭരണാനുമതി നേടിയെടുക്കുകയായിരുന്നു. ബി.ജെ.പിയുടെ നാല് അംഗങ്ങളും രണ്ട് കോൺഗ്രസ് അംഗങ്ങളും ഈ പദ്ധതിക്കെതിരെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.