ക​ള്ളു​ഷാ​പ്പി​ൽ​നി​ന്ന്​ സ്പി​രി​റ്റും വ്യാ​ജ​ക​ള്ളും പി​ടി​കൂ​ടി; ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ

ആലപ്പുഴ: കള്ളുഷാപ്പിൽനിന്ന് സ്പിരിറ്റും വ്യാജകള്ളും എക്സൈസ് പിടികൂടി. ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.െഎ കെ.ആർ. ബാബുവിെൻറ നേതൃത്വത്തിൽ മാവേലിക്കര, നൂറനാട്, താമരക്കുളം ഭാഗത്ത് നടത്തിയ പരിശോധയിലാണ് ഇവ പിടികൂടിയത്. നൂറനാട് റേഞ്ചിലെ താമരക്കുളം കണ്ണനാമുഴി കള്ളുഷാപ്പിൽനിന്ന് 200 ലിറ്റർ വ്യാജകള്ളും 34 ലിറ്റർ സ്പിരിറ്റും സ്പിരിറ്റ് കടത്താൻ ഉപയോഗിച്ച ഒരു ആഡംബര കാറും ഒരു ഇരുചക്രവാഹനവും പിടിച്ചെടുത്തു. കള്ളുഷാപ്പ് നടത്തിപ്പുകാരൻ വള്ളികുന്നം തോണിവേലി പടീറ്റതിൽ പുഷ്പാംഗദനെ അറസ്റ്റ് ചെയ്തു. കള്ളുഷാപ്പ് ലൈസൻസി ചന്ദ്രബാനു, ഇവർക്ക് സ്പിരിറ്റ് എത്തിച്ചുകൊടുത്ത മൊട്ടബിനു എന്ന ബിനു എന്നിവരെ പ്രതിയാക്കി കേസെടുത്തു. ഇതിൽ ബിനു നിരവധി സ്പിരിറ്റ് കടത്ത് കേസിലെ പ്രതിയാണ്. ബിവറേജസ് ഔട്ട്ലറ്റുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യം മുതലെടുത്ത് കള്ളുഷാപ്പ് വഴി സ്പിരിറ്റ് കലർന്ന വീര്യംകൂടിയ കള്ള് വിൽക്കുെന്നന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ അജിത്കുമാർ, പ്രിവൻറിവ് ഓഫിസർ, എൻ. ബാബു, കിഷോർകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജിയേഷ്, എം. റെനി, അനിൽലാൽ, എം.കെ. സജി, അരുൺ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.