നി​കു​തി​യും ര​ജി​സ്ട്രേ​ഷ​നു​മി​ല്ല: റോ​ഡ് റോ​ള​റു​ക​ൾ വഴി സ​ർ​ക്കാ​റി​ന് ന​ഷ്​​ടം കോ​ടി​ക​ൾ

ആലപ്പുഴ: റോഡ് ടാറിങ്ങിന് ഉപയോഗിക്കുന്ന അത്യാധുനിക റോഡ് റോളറുകൾ അടക്കമുള്ള വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിെൻറ രജിസ്ട്രേഷൻ ഇല്ല. നികുതി ഒടുക്കാതെ ഇവ നിരത്തുകളിൽ വിലസുകയാണ്. പുറക്കാട് മുതൽ പാതിരപ്പള്ളി വരെ 22 കിലോമീറ്റർ നീളത്തിൽ ദേശീയപാത പുതുക്കിപ്പിണിയുന്നതിനാണ് ഇവ ആലപ്പുഴയിൽ എത്തിച്ചത്. ഒമ്പതുകോടി രൂപയുടെ വാഹനങ്ങളാണ് ഇങ്ങനെ രജിസ്ട്രേഷനില്ലാതെ നിരത്തിലിറങ്ങിയിരിക്കുന്നത്. റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാണെന്നും അത് പരിശോധിച്ച് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നുമാണ് ചട്ടം. എന്നാൽ, ഈ നിയമങ്ങളെല്ലാം കാറ്റിൽപറത്തിയാണ് വാഹനങ്ങൾ ഇപ്പോൾ നിരത്തിലിറക്കിയിരിക്കുന്നത്. സംഭവം ദൃശ്യമാധ്യമങ്ങൾ ഏറ്റെടുത്തതോടെ ജില്ല അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വേണു ഇടപെട്ടു. വാഹനങ്ങൾക്ക് രജിസ്ട്രേഷൻ നമ്പറില്ലാത്തത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ടാറിങ് നടക്കുന്നതിനാൽ ഇവ പിടിച്ചെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുമ്പും രജിസ്ട്രേഷൻ നടത്താതെ ഇത്തരം വാഹനങ്ങൾ ഉപയോഗിച്ച് റോഡ് നിർമാണം നടത്തിയിരുന്നതായി പൊതുമരാമത്ത് വിഭാഗം അധികൃതർ വെളിപ്പെടുത്തി. ഇങ്ങനെ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ നടത്താതെ സർക്കാറിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. സംഭവത്തിൽ മന്ത്രി ജി. സുധാകരൻ ഇടപെട്ടതായാണ് സൂചന. വാഹനങ്ങളുടെ രജിസ്ട്രേഷൻ നടപടി മൂന്ന് മാസത്തിനകം പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.