മ​ധു​വി​െൻറ വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാത്​ക​രി​ച്ച്​ നാ​ട്ടു​കാ​ർ

ചെങ്ങന്നൂർ: ഉദാരമനസ്കരായ നാട്ടുകാരുടെയും സേവന സന്നദ്ധനായ ജനപ്രതിനിധിയുടെയും കൂട്ടായ്മയിൽ മധുവിന് തലചായ്ക്കാൻ വീടെന്ന സ്വപ്നം യാഥാർഥ്യമായി. മുളക്കുഴ പിരളശ്ശേരി മേക്കാട്ടിൽ വീട്ടിൽ മധു ബ്ലോക്ക് പഞ്ചായത്തിെൻറ സാമ്പത്തിക സഹായത്തോടെ വീടുപണി ആരംഭിച്ചത് 2005ലാണ്. എന്നാൽ, പണി പൂർത്തിയാകാതെ നിർമാണം നിലക്കുന്ന സ്ഥിതിയുണ്ടായി. ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് കൂരയിൽ കഴിഞ്ഞ മധുവിെൻറ ദുരവസ്ഥ കണ്ട് മുളക്കുഴ ഡിവിഷനിലെ ബ്ലോക്ക് പഞ്ചായത്ത് അംഗം സജി തോട്ടിയാട്ട് സഹായഹസ്തവുമായി എത്തുകയും പ്രദേശവാസികളെ കൂട്ടിയിണക്കി പണം സമാഹരിച്ച് രണ്ടര ലക്ഷം രൂപ മുടക്കി വീടുപണി പൂർത്തിയാക്കുകയും ചെയ്തു. വീടിെൻറ താക്കോൽ ദാനം കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ നിർവഹിച്ചു. നിർമാണ കമ്മിറ്റി അംഗം കെ.ടി. ഗോപാലൻ, പി.കെ. മാത്തുക്കുട്ടി, ടി.കെ. ചന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം വി. വേണു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി. വിവേക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.എ. രവീന്ദ്രൻ, ലീലാമ്മ ജോസ്, പി.ആർ. വിജയകുമാർ എന്നിവർ പങ്കെടുത്തു. സജി തോട്ടിയാട്ട് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.