വേ​ത​ന​മി​ല്ല; തൊ​ഴി​ലു​റ​പ്പ്​ തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ൽ

ചെങ്ങന്നൂർ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനമായി ലഭിക്കാനുള്ളത് കോടികൾ. 679 തൊഴിലാളികൾക്ക് 100 ദിവസത്തെ തൊഴിൽ നൽകി ജില്ലയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയ ബുധനൂർ പഞ്ചായത്തിലെ തൊഴിലാളികൾക്കാണ് ഏറ്റവും കൂടുതൽ തുക ലഭിക്കാനുള്ളത്. ചെങ്ങന്നൂർ ബ്ലോക്കിലെ ആലാ, ബുധനൂർ, ചെറിയനാട്, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, വെൺമണി പഞ്ചായത്തുകളിലായി 3.31കോടി രൂപ ലഭിക്കാനുള്ളപ്പോൾ, ബുധനൂർ പഞ്ചായത്തിലെ തൊഴിലാളികൾക്ക് മാത്രം കിട്ടാനുള്ളത് ഒന്നര കോടിയോളമാണ്. മാലിന്യവാഹിയായി മാറിയ കുട്ടമ്പേരൂർ ആറ്റിലെ മാലിന്യം നൂറുകണക്കിന് തൊഴിലാളികൾ ജീവൻ പണയംവെച്ച് ചെയ്ത ജോലിയെത്തുടർന്നാണ് മാലിന്യമുക്തമാക്കിയത്. ഇതിന് സർക്കാറിൽനിന്ന് മഹാത്മ പുരസ്കാരവും ലഭിച്ചിരുന്നു. ഏറ്റവും കൂടുതൽ തുക ചെലവഴിച്ച് ബ്ലോക്കിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും ചെയ്ത പഞ്ചായത്തിലെ തൊഴിലാളികൾക്ക് കഴിഞ്ഞ ഡിസംബർ മുതലുള്ള വേതനം കുടിശ്ശികയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.