റോ​ഡ് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

പൂച്ചാക്കൽ: പാണാവള്ളി തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൂച്ചാക്കൽ-ഉളവൈപ്പ് റോഡ് നിർമാണം പാതിവഴിയിൽ നിലച്ചു. റോഡിൽ മെറ്റൽ നിരത്തിയിരിക്കുന്നതിനാൽ കാൽനട പോലും അസാധ്യമായി. നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡ് വീതികൂട്ടി പുനർനിർമിക്കുന്നതിെൻറ ഭാഗമായി മാസങ്ങൾക്കുമുമ്പ് പൊളിച്ചിട്ടതാണ്. റോഡിെൻറ ഇരുവശങ്ങളിലും നിരവധി കച്ചവട സ്ഥാപനങ്ങളും വീടുകളും ഉണ്ട്. വാഹനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്ന പൊടിപടലങ്ങൾ ജനജീവിതം ദുസ്സഹമാക്കുന്നു. കച്ചവടക്കാർ രാവിലെയും വൈകീട്ടും വെള്ളം പമ്പുചെയ്ത് താൽക്കാലിക ശമനത്തിന് ശ്രമിക്കുന്നുണ്ട്. മെറ്റൽ നിരത്തിയിരിക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ കേടാകുന്നത് നിത്യസംഭവമാകുന്നു. തളിയാപറമ്പ്, പാണാവള്ളി, ഉളവൈപ്പ് വഴി കെ.എസ്.ആർ.ടി .സിയടക്കം നിരവധി വാഹനങ്ങളാണ് സർവിസ് നടത്തുന്നത്. രാഷ്ട്രീയ പാർട്ടികൾ നിരവധി സമരങ്ങൾ ചെയ്തിട്ടും പുനർനിർമാണം പൂർത്തിയാക്കാൻ നടപടിയില്ല. പൂച്ചാക്കൽനിന്ന് ഉളവയ്പിലേക്ക് യാത്രക്കാർ കാൽനടയായാണ് പോകുന്നത്. പൊതുമരാമത്ത് വകുപ്പിെൻറ ഒരു കോടിയിലേറെ രൂപ ഉപയോഗിച്ചാണ് റോഡ് നിർമാണം. റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കി യാത്ര സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.