പൂച്ചാക്കൽ: ഇടമഴക്കുശേഷം വീണ്ടും വേനൽ ശക്തിയായതോടെ ജനങ്ങൾ ശുദ്ധജലമില്ലാതെ വലയുന്നു. മുമ്പ് നെൽപാടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനും മറ്റ് കൃഷികൾ നനക്കുന്നതിനും കുഴിച്ച ധാരാളം കുളങ്ങളും കിണറുകളും ഇന്ന് സംരക്ഷിക്കാതെ നശിക്കുകയാണ്. നെൽകൃഷി നാട്ടിൽനിന്നും അന്യമായതോടെ ഇതിനായി തയാറാക്കിയ ജലസ്രോതസ്സുകൾ പല മേഖലകളിലും കാടുംപടലും കയറിയിരിക്കുകയാണ്. അരൂക്കുറ്റി, പാണാവള്ളി, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളിൽ നിരവധി കുളങ്ങളും കിണറുകളുമാണ് ഇങ്ങനെ നശിക്കുന്നത്. കൊടുംവേനലിൽ പോലും ഇവയിൽ പല കുളങ്ങളും വറ്റാറുമില്ല. പക്ഷേ, ഈ കുളങ്ങൾ കുടിനീർ പദ്ധതിക്ക് ഉപയോഗപ്പെടുത്തുന്നതിൽ ആവശ്യമായ നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ലെന്ന പരാതിയുമുണ്ട്. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചെടുക്കാവുന്നവയാണ് ഈ കുളങ്ങളും കിണറുകളും. കുടിനീർ പദ്ധതിക്ക് മാത്രമല്ല നീന്തൽക്കുളമാക്കാനും ഉതകുന്ന വിസ്തൃതിയേറിയ കുളങ്ങളും അരൂക്കുറ്റിയിലും പാണാവള്ളിയിലുമുണ്ട്. പാണാവള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള കണ്ണൻകുളം, നീലംകുളങ്ങര കുളം പാണാവള്ളി കമ്യൂണിറ്റി ഹാളിന് സമീപത്തെ കുളം, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വളപ്പിലെ കുളം തുടങ്ങി അനേകം കുളങ്ങൾ അധികൃതരുടെ നിസ്സംഗതയെ തുടർന്ന് നശിക്കുകയാണ്. ഈ കുളങ്ങളിൽ മാലിന്യം നിറഞ്ഞതോടെ കൊതുക് ശല്യം വർധിക്കുകയും രോഗ ഭീഷണി ഉയർത്തുന്നതുമായി. കൂടാതെ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പതിറ്റാണ്ടുകൾക്ക് മുമ്പ് ചേർത്തല-അരൂക്കുറ്റി റോഡിെൻറ വശങ്ങളിലും ഉൾപ്രദേശങ്ങളിലും സ്ഥാപിച്ച പൊതുകിണറുകൾ മാലിന്യ സംഭരണിയായി മാറിയിരിക്കുകയാണ്. പാണാവള്ളി പത്താം വാർഡിലെ മന്നങ്കാട്ട് പുരയിടത്തിൽ നിർമിച്ച കിണറും നാശത്തിെൻറ വക്കിലാണ്. സമീപത്തെ അമ്പതോളം കുടുംബങ്ങളുടെ ഏക കുടിവെള്ള ആശ്രയമാണ് ഈ പൊതുകിണർ. ചെങ്കല്ലിൽ നിർമിച്ച ഈ കിണറ്റിൽ തെളിഞ്ഞ കുടിവെള്ളമാണുള്ളത്. കാലപ്പഴക്കത്തെ തുടർന്ന് കിണറിെൻറ കല്ലുകൾ ദ്രവിച്ചും കുമ്മായം ഇളകിയും തകർച്ചയുടെ വക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.