ചേര്‍ത്തല: ഉത്സവത്തിനിടെ വയലാറിൽ ആർ.എസ്.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട അനന്തുവിെൻറ വീട്ടില്‍ മന്ത്രി പി. തിലോത്തമനും സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വവും എത്തി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരും പട്ടണക്കാടുള്ള അനന്തുവിെൻറ വീട് സന്ദർശിച്ചത്. മാതാവ് നിര്‍മലയെ നേതാക്കൾ ആശ്വസിപ്പിച്ചു. കുറ്റവാളികളെ മുഴുവന്‍ നിയമത്തിെൻറ മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും കുടുംബത്തിന് സര്‍ക്കാറിെൻറ എല്ലാ സഹായങ്ങളും നല്‍കുമെന്നും മന്ത്രി പറഞ്ഞു. നിഷ്ഠൂരതയുടെ പര്യായമാണ് ആർ.എസ്.എസ് എന്നും അവര്‍ക്ക് മാത്രമേ ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യാന്‍ കഴിയു എന്നും ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ ചേര്‍ത്തല മണ്ഡലം സെക്രട്ടറി എൻ.എസ്. ശിവപ്രസാദ്, എം.സി. സിദ്ധാർഥൻ, പി.ഡി. ബിജു എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.