നെ​ല്ലു​സം​ഭ​ര​ണം: നാ​ളെ ക​ർ​ഷക ഹ​ർ​ത്താ​ൽ

കുട്ടനാട്: നെടുമുടി ചമ്പക്കുളം പ്രദേശങ്ങളിൽ നെല്ലുസംഭരണത്തിന് സപ്ലൈകോ അധിക കിഴിവ് ആവശ്യപ്പെട്ട് സംഭരണം വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കുട്ടനാട്ടിലെ കർഷകർ തിങ്കളാഴ്ച കാർഷിക ഹർത്താൽ ആചരിക്കുന്നു. സപ്ലൈകോയുടെ ചൂഷണത്തിൽ പ്രതിഷേധിച്ച് ഹർത്താൽ ദിനത്തിൽ രാവിലെ പത്തുമുതൽ ഒന്നുവരെ കുട്ടനാട് വികസന സമിതിയുടെ നേതൃത്വത്തിൽ നെല്ലിൻ ചാക്കുകൾ അടുക്കിെവച്ച് മങ്കൊമ്പ് പാഡി ഓഫിസിന് മുന്നിൽ കർഷക ധർണയും സംഘടിപ്പിക്കും. കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടിവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ ധർണ ഉദ്ഘാടനം ചെയ്യും. അയ്യായിരത്തിൽപരം ഏക്കറിലെ നെല്ലാണ് ചമ്പക്കുളം, നെടുമുടി കൃഷിഭവനുകളുടെ പരിധിയിൽ സംഭരണം നടക്കാതെ കെട്ടിക്കിടന്ന് നശിക്കുന്നത്. മില്ലുകാരെ നിയന്ത്രിക്കാനും കർഷകരുടെ പരാതികൾക്കു പരിഹാരം ഉണ്ടാക്കാനും സംഭരണം കാര്യക്ഷമമാക്കാനും ഉത്തരവാദിത്തപ്പെട്ട ഓഫിസർമാരിെല്ലന്നാണ് കർഷകരുടെ പരാതി. നെല്ലുസംഭരണ സംവിധാനം നാഥനില്ലാക്കളരിയായി മാറിയിരിക്കുന്നെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. മില്ലുകാർ സ്ഥലത്തെത്തി നെല്ല് പരിശോധിക്കുന്നതിന് മുമ്പുതന്നെ ക്വിൻറലിന് 15 മുതൽ 20 കിലോഗ്രാം വരെ കിഴിവ് ആവശ്യപ്പെടുന്നതായി പരാതിയുണ്ട്. നെല്ലുസംഭരണം മുടങ്ങിയ നെടുമുടി പഞ്ചായത്തിലെ പാടശേഖരങ്ങളിലെ കർഷകരുടെ പ്രതിഷേധ കൂട്ടായ്മ ഫാ. തോമസ് പീലിയാനിക്കൽ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.