ചു​വ​പ്പു​നാ​ട​ക്ക്​ വി​ട; കു​രു​ക്കു​ക​ള​ഴി​ച്ച ‘സേ​വ​ന​സ്​​പ​ർ​ശം’ സാ​ന്ത്വ​ന​മാ​യി

ആലപ്പുഴ: ദീർഘകാലത്തെ നിരവധി പരാതികൾക്ക് പരിഹാരമായി കലക്ടറുടെ സേവനസ്പർശം പരിപാടി. ആലപ്പുഴ എസ്.ഡി.വി സെൻറിനറി ഹാളിൽ അമ്പലപ്പുഴ താലൂക്കിലുള്ളവർക്ക് നടത്തിയ സേവനസ്പർശത്തിൽ 1603 അപേക്ഷ ലഭിച്ചു. 711 അപേക്ഷ ഉടൻ തീർപ്പാക്കി. ചികിത്സ ധനസഹായത്തിനും ബി.പി.എൽ ആക്കാനും വീടും സ്‌ഥലവും ജോലിയും ലഭിക്കുന്നതിനുമുള്ള അപേക്ഷകളായിരുന്നു അധികവും. റവന്യൂ, സർവേ, പട്ടയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം തുടങ്ങിയവുമായി ബന്ധപ്പെട്ട അപേക്ഷകൾ ലഭിച്ചു. വിവിധ പഞ്ചായത്ത്, നഗരസഭ ഉദ്യോഗസ്‌ഥർ എന്നിവർ രാവിലെതന്നെ സന്നിഹിതരായി. പരാതി സ്വീകരിച്ച് ഓൺലൈനായി രേഖപ്പെടുത്തി കലക്ടറെ നേരിട്ട് സമീപിക്കാൻ സംവിധാനമൊരുക്കി. രാവിലെ ഒമ്പതിന് കലക്ടർ അപേക്ഷരെ നേരിൽക്കണ്ട് പരാതി സ്വീകരിച്ചു. അവശരായ അപേക്ഷകരെ വേദിവിട്ടിറങ്ങി നേരിട്ടുകണ്ടാണ് കലക്ടർ വീണ എൻ. മാധവൻ പരാതികൾ സ്വീകരിച്ചത്. തീർപ്പാകാത്ത അപേക്ഷകൾ അതത് വകുപ്പുകൾക്ക് കൈമാറി. വകുപ്പുതല ഉദ്യോഗസ്ഥർ പരാതികളിൽ എടുത്ത തീരുമാനം നിശ്ചിത ദിവസത്തിനകം കലക്ടറെ അറിയിക്കണം. സേവനസ്പർശം വെബ്‌സൈറ്റിൽ തത്സമയ വിവരം അറിയാനും സംവിധാനമുണ്ട്. എ.ഡി.എം എം.കെ. കബീർ, ആർ.ഡി.ഒ എസ്. മുരളീധരൻപിള്ള, ഡെപ്യൂട്ടി കലക്ടർമാരായ എസ്.ആർ. സുകു, അതുൽ സ്വാമിനാഥ്, ജ്യോതിലക്ഷ്മി, നിസാർ അഹമ്മദ്, തഹസിൽദാർ ആശ സി. എബ്രഹാം, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കഴിഞ്ഞദിവസം ചേർത്തലയിൽ നടന്ന സേവനസ്പർശം പരിപാടിയിൽ ലഭിച്ച 2400 അപേക്ഷകളിൽ 600 എണ്ണം ഉടൻ തീർപ്പാക്കിയിരുന്നു. 95 സർവേ കേസുകൾ തീർപ്പാക്കി. 42 പേർക്ക് ധനസഹായവും ആറുപേർക്ക് പട്ടയവും നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.