ആലപ്പുഴ: ആരോഗ്യമേഖലയിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണത്തിനെതിരെ പ്രചാരണം നടക്കുന്നത് അപമാനകരമാണെന്ന് മന്ത്രി ഡോ. ടി.എം. തോമസ് െഎസക് പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ജനറല്‍ ആശുപത്രിയുടെയും ഈസ്റ്റ് റോട്ടറി ക്ലബിെൻറയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പോളിയോ തുള്ളിമരുന്ന് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടില്‍ അന്ധവിശ്വാസം വളര്‍ത്താന്‍ ശ്രമിക്കുന്നത് ശരിയല്ല. ഇതിനെതിരെ ശക്തമായ പ്രചാരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി ബേബികുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. ജി. അനില്‍കുമാർ, എം.ആര്‍. പ്രേം, ഡോ. അനസ്, എസ്. പൊന്നമ്പലം, ഗംഗാധര അയ്യർ, ജോര്‍ജ് തോമസ്, വാസന്തിലാറ എന്നിവർ സംസാരിച്ചു. കായംകുളം: ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. എൻ. ശിവദാസൻ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജ്ന ഷഹീർ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഷീബദാസ്, ഡോ. ശ്രീപ്രമോദ്, എ. അൻഷാദ്, എ.ബി. ഷാജഹാൻ, െഎ. അനീസ് എന്നിവർ സംസാരിച്ചു. പല്ലന: ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ പൾസ് പോളിയോ വിതരണം നടന്നു. ജെ.എച്ച്.ഐ അഭിലാഷ്, ജെ.പി.എച്ച്.എൻ സുധർമ, ആശാവർക്കർമാരായ ഉമാറാണി, മിനി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തീരദേശ മേഖലയിൽ കാർത്തികപ്പള്ളി, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിൽ പ്രധാന ജങ്ഷനുകളും അംഗൻവാടികളും കേന്ദ്രീകരിച്ച് തുള്ളിമരുന്ന് വിതരണം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.