പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മൊ​ത്ത വി​ത​ര​ണ​ക്കാ​ര​ൻ പി​ടി​യി​ൽ

ചെങ്ങന്നൂർ: ചെങ്ങന്നൂർ പൊലീസ് നടത്തിയ റെയ്ഡിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 30,000 രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങളുമായി മൊത്ത വിതരണക്കാരനായ യുവാവ് പിടിയിലായി. പുകയില ഉൽപന്നങ്ങൾ കടത്തിക്കൊണ്ടു പോകാൻ ഉപയോഗിച്ച ഹോണ്ടാ ആക്ടിവ സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. പരുമല കടപ്ര വാലുപറമ്പിൽ താഴ്വാരം കോട്ടയ്ക്കാ മാലിയിൽ വീട്ടിൽ ജിജോജോസഫാണ് (33) അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും െട്രയിൻ മാർഗം ചെങ്ങന്നൂരിൽ എത്തിച്ച 30,000 രുപവിലവരുന്ന 1,170 പായ്ക്കറ്റ് ഹാൻസ്. 120 പായ്ക്കറ്റ് റോയൽ ബൈറ്റ് ടുബാക്കൊ എന്നിവ ഹോണ്ട സ്കൂട്ടറിൽ കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ചെങ്ങന്നൂർ സർക്കിൾ ഇൻസ്പെക്ടർ ദിലീപ്ഖാെൻറ നേതൃത്വത്തിലുള്ള സ്പെഷൽ ഓപറേഷൻ ഗ്രൂപ് പിടികൂടിയത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് വ്യാപകമായതോതിൽ കഞ്ചാവും - പുകയില ഉൽപന്നങ്ങളും കടത്തുന്നു എന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂർ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സ്പെഷൽ ഓപറേഷൻ ഗ്രൂപ്പിന് രൂപം നൽകിയിരുന്നു. സി.െഎ യുടെ നേതൃത്വത്തിൽ എസ്.ഐ സി.എം. സുധിലാൽ, എ.എസ്.ഐ.അജിത്, സ്പെഷൽ പൊലീസ് ഓഫിസർമാരായ ബാലകൃഷ്ണൻ, അതുൽ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.