വെളിയിട വിസര്‍ജനമുക്ത മണ്ഡല പ്രഖ്യാപനം ഇന്ന്

കായംകുളം: കായംകുളം സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്ത മണ്ഡല പ്രഖ്യാപനം തിങ്കളാഴ്ച വൈകുന്നേരം നാലിന് കണ്ടല്ലൂരില്‍ നടക്കും. മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. യു. പ്രതിഭാഹരി എം.എല്‍.എ അധ്യക്ഷത വഹിക്കും. പദ്ധതിയുടെ ഭാഗമായി 1004 ശൗചാലയങ്ങളാണ് നിര്‍മിച്ചത്. മുതുകുളം ബ്ളോക് പഞ്ചായത്തിലെ കണ്ടല്ലൂര്‍ പഞ്ചായത്തില്‍ 140, ദേവികുളങ്ങരയില്‍ 155, പത്തിയൂരില്‍ 242, കൃഷ്ണപുരത്ത് 127, ഭരണിക്കാവ് ബ്ളോക് പഞ്ചായത്തിലെ ഭരണിക്കാവില്‍ 172, മാവേലിക്കര ബ്ളോക് പഞ്ചായത്തിലെ ചെട്ടികുളങ്ങരയില്‍ 168 ശൗചാലയങ്ങളാണ് നിര്‍മിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെളിയിട വിസര്‍ജന മുക്ത ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ ഗ്രാമമെന്ന ബഹുമതി കണ്ടല്ലൂര്‍ പഞ്ചായത്തിനുണ്ട്. അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ളോക് പഞ്ചായത്ത് സമ്പൂര്‍ണ വെളിയിട വിസര്‍ജനമുക്ത പ്രഖ്യാപനം തിങ്കളാഴ്ച നടക്കും. ബ്ളോക്കിന്‍െറ പരിധിയില്‍ അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി 931 ശൗചാലയം നിര്‍മിച്ചു. പുന്നപ്ര തെക്കില്‍ 184, പുന്നപ്ര വടക്കില്‍ 187, അമ്പലപ്പുഴ തെക്കില്‍ 178, അമ്പലപ്പുഴ വടക്കില്‍ 141, പുറക്കാട് 197 ശൗചാലങ്ങളും നിര്‍മിച്ചതോടെയാണ് ബ്ളോക് പഞ്ചായത്ത് സമ്പൂര്‍ണ വെളിയിട വിസര്‍ജനമുക്തമായി മാറിയത്. ജനപ്രതിനിധികള്‍ക്കൊപ്പം ഉദ്യോഗസ്ഥരും ആത്മാര്‍ഥമായി പരിശ്രമിച്ചതിന്‍െറ ഫലമായാണ് പ്രഖ്യാപനം നടത്താന്‍ കഴിയുന്നതെന്ന് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രജിത്ത് കാരിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകുന്നേരം നാലിന് ബ്ളോക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി. സുധാകരന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജി. വേണുലാല്‍, സുവര്‍ണ പ്രതാപന്‍, എം. ഷീജ, റഹ്മത്ത് ഹാമിദ് എന്നിവരും പങ്കെടുത്തു. പുന്നപ്ര: പുന്നപ്ര തെക്ക് പഞ്ചായത്തിനെ വെളിയിട വിസര്‍ജനമുക്ത പഞ്ചായത്തായി തിങ്കളാഴ്ച പ്രഖ്യാപിക്കും. വൈകുന്നേരം മൂന്നിന് കപ്പക്കട എസ്.എന്‍.ഡി.പി ഹാളിലാണ് ചടങ്ങ്. പുറക്കാട് പഞ്ചായത്ത് പ്രഖ്യാപനം വൈകുന്നേരം 3.30ന് പഞ്ചായത്ത് ഹാളില്‍ നടക്കും. തുറവൂര്‍: വെളിയിട വിസര്‍ജനവിമുക്ത പഞ്ചായത്തായി കുത്തിയതോടിനെ പ്രഖ്യാപിക്കുന്ന ചടങ്ങ് തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. സമ്പൂര്‍ണ ശൗചാലയ സൗകര്യ പഞ്ചായത്ത് പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ നടത്തും. പഞ്ചായത്ത് പ്രസിഡന്‍റ് പ്രേമ രാജപ്പന്‍ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.