പഞ്ചായത്തംഗങ്ങള്‍ക്ക് ജി. സുധാകരന്‍െറ മുന്നറിയിപ്പ് : വെളിയിട വിസര്‍ജനമുക്ത പദ്ധതി നടപ്പാക്കിയില്ളെങ്കില്‍ റോഡില്ല –മന്ത്രി

ചാരുംമൂട്: വെളിയിട വിസര്‍ജനമുക്ത പദ്ധതി നടപ്പാക്കാത്ത പഞ്ചായത്തംഗങ്ങള്‍ക്ക് റോഡുകള്‍ നല്‍കില്ളെന്ന് മന്ത്രി ജി. സുധാകരന്‍. മാവേലിക്കര നിയോജക മണ്ഡലത്തെ ജില്ലയിലെ ആദ്യ സമ്പൂര്‍ണ വെളിയിട വിസര്‍ജനമുക്ത മണ്ഡലമായി പ്രഖ്യാപിച്ച് ചാരുംമൂട്ടില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നാലുശതമാനത്തോളം പേര്‍ക്ക് ശൗചാലയ സൗകര്യമില്ലായിരുന്നു. പലതും മറച്ചുവെച്ചുകൊണ്ട് ഒന്നാമതായിട്ട് ഒരുകാര്യവുമില്ല. ഇത്തരം പദ്ധതികള്‍ മുമ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിജയിപ്പിക്കാനായില്ല. പദ്ധതി നടപ്പാക്കാത്ത മെംബര്‍മാര്‍ക്ക് റോഡുകള്‍ നല്‍കില്ല. ജനപ്രതിനിധികള്‍ കാലാവധിക്കുമുമ്പ് നാടിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം. നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുനില്‍ക്കുന്നത് ശരിയല്ളെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ഒന്നാമതായി ഈ നേട്ടം കൈവരിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. ജില്ലയില്‍ പദ്ധതി പ്രവര്‍ത്തനത്തില്‍ ഒന്നാമതത്തെിയ ഭരണിക്കാവ് ബ്ളോക്കിലെ താമരക്കുളം, വള്ളികുന്നം, ചുനക്കര, പാലമേല്‍, നൂറനാട് പഞ്ചായത്തുകളും മാവേലിക്കര ബ്ളോക്കിലെ തഴക്കര, തെക്കേക്കര പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മാവേലിക്കര നിയോജക മണ്ഡലം. പദ്ധതി പൂര്‍ത്തീകരിച്ച ബ്ളോക്-ഗ്രാമ പഞ്ചായത്തുകളെയും നിര്‍വഹണ ഉദ്യോഗസ്ഥരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. ആര്‍. രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ രജനി ജയദേവ്, കെ. രഘുപ്രസാദ്, ആലപ്പുഴ എ.ഡി.സി ജനറല്‍ വി. പ്രദീപ്കുമാര്‍, മാവേലിക്കര ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സരസു സാറാമാത്യു, പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി. അശോകന്‍ നായര്‍, ജി. മുരളി, ഷൈല ലക്ഷ്മണന്‍, ശാന്ത ഗോപാലകൃഷ്ണന്‍, വി. ഗീത, ഓമന വിജയന്‍, വത്സല സോമന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ. സുമ, ബി. വിശ്വന്‍, ജേക്കബ് ഉമ്മന്‍, അരിത ബാബു, ബ്ളോക് പഞ്ചായത്തംഗം നളിനി ദേവദാസ്, എ.എം. നരേന്ദ്രന്‍, കെ. രാഘവന്‍, കെ. ചന്ദ്രനുണ്ണിത്താന്‍, കെ.കെ. അനൂപ്, എം.എസ്. സലാമത്ത്, ബിനോസ് തോമസ് കണ്ണാട്ട്, എം.കെ. വിമലന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.