മണ്ണഞ്ചേരി: കയര്‍ ഉല്‍പന്നങ്ങളുടെ ഫിനിഷിങ് നൈപുണ്യ കേന്ദ്രം ഒരു മാസത്തിനകം ആലപ്പുഴ കേന്ദ്രമായി ആരംഭിക്കുമെന്ന് മന്ത്രി തോമസ് ഐസക്. കയര്‍ബോര്‍ഡിന്‍െറ റീജനല്‍ ഓഫിസ് കലവൂര്‍ കയര്‍ബോര്‍ഡ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കയര്‍ കൊണ്ടുള്ള ഭൂവസ്ത്രങ്ങള്‍ ഉള്‍പ്പെടെ നിര്‍മിക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കും. പച്ചക്കറി കൃഷിയില്‍ കയര്‍ ഭൂവസ്ത്രങ്ങള്‍ പ്രയോജനപ്പെടുത്തും. പ്ളാസ്റ്റിക്കിനു പകരം കയര്‍ ഭൂവസ്ത്രങ്ങള്‍ വിരിക്കും. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ ഈ പദ്ധതിക്ക് തുടക്കമിടുമെന്നും മന്ത്രി പറഞ്ഞു. കയര്‍ വ്യവസായത്തിന് കേരളം ഒരു മാതൃകയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത മഹാരാഷ്ട്ര ആഭ്യന്തര റൂറല്‍ ധനകാര്യ മന്ത്രി ദീപക് വസന്ത് കേ സര്‍ക്കാര്‍ പറഞ്ഞു. കയര്‍ വ്യവസായത്തില്‍ തമിഴ്നാടിനെപോലെ യന്ത്രവത്കരണം നടപ്പാക്കുമ്പോള്‍ തൊഴില്‍ ഇല്ലാതാകരുതെന്നും മന്ത്രി ദീപക് വസന്ത് കേ സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സി.പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. രാഗേഷ് എം.പി, സി.കെ. പത്മനാഭന്‍, തങ്കമണി ഗോപിനാഥ്, വിവേക് വേണുഗോപാല്‍, എം.പി. പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കയര്‍ ബോര്‍ഡ് സെക്രട്ടറി എം. കുമാര്‍ രാജ സ്വാഗതവും ജോയന്‍റ് ഡയറക്ടര്‍ കെ. അനന്തബാബു നന്ദിയും പറഞ്ഞു. ആലപ്പുഴയില്‍ താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കയര്‍മാര്‍ക്ക് കേന്ദ്രമാണ് ഇപ്പോള്‍ കലവൂരിലെ കയര്‍സമുച്ചയത്തിലേക്ക് മാറ്റിയത്. കയര്‍ ഉല്‍പന്നങ്ങളുടെ ജി.പി.എസ് സര്‍ട്ടിഫിക്കേഷന്‍, കയര്‍ ഇന്‍സ്പെക്ഷന്‍, കയര്‍ ഉല്‍പന്നങ്ങളുടെ ഗുണനിലവാരനിര്‍ണയം, കയര്‍ തൊഴിലാളികള്‍ക്കുള്ള പരിശീലനം എന്നിവയാണ് ഇവിടെ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.