വടുതല: മൊബൈല്‍ നമ്പര്‍ നറുക്കെടുപ്പിലൂടെ രണ്ട് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി ലഭിക്കുമെന്ന വാര്‍ത്ത കേട്ട യുവാവ് കബളിപ്പിക്കപ്പെട്ടു. സ്വര്‍ണനാണയത്തിന് പകരം ലഭിച്ചത് മൂന്ന് മുത്തുമാലകള്‍. 20 ദിവസം മുമ്പാണ് അരൂക്കുറ്റി സ്വദേശിയായ യുവാവിന് സ്വര്‍ണനാണയം ലഭിച്ചെന്ന് ഫോണ്‍ സന്ദേശം ലഭിക്കുന്നത്. നറുക്കെടുപ്പിലൂടെ താങ്കളുടെ ഫോണ്‍ നമ്പറിന് രണ്ട് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി ലഭിച്ചെന്നാണ് ഫോണിലൂടെ അറിയിച്ചത്. തുടര്‍ന്ന് യുവാവിന്‍െറ വിലാസം വാങ്ങുകയും ചെയ്തു. പോസ്റ്റ് ഓഫിസില്‍ സമ്മാനം വരുമ്പോള്‍ 1,000 രൂപ നല്‍കണമെന്നും പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു. 20 ദിവസം കഴിഞ്ഞ് വ്യാഴാഴ്ചയാണ് നദ്വത്ത് നഗര്‍ പോസ്റ്റ് ഓഫിസില്‍ പാര്‍സലായി സമ്മാനം എത്തിയത്. പാര്‍സല്‍ ലഭിക്കാന്‍ സര്‍വിസ് ചാര്‍ജ് ഉള്‍പ്പെടെ 1,000 രൂപ നല്‍കുകയും ചെയ്തു. തുടര്‍ന്ന്, പാര്‍സല്‍ തുറന്ന് നോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം മനസ്സിലാകുന്നത്. ബാലാജി എന്‍റര്‍പ്രൈസര്‍, വിശാഖപട്ടണം എന്ന വിലാസത്തില്‍നിന്നാണ് പാര്‍സല്‍ അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.