അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിരിച്ചുവിട്ട താല്‍ക്കാലിക ശുചീകരണ തൊഴിലാളികള്‍ തിരുവോണദിവസം ആശുപത്രിയിലെ ജെ-ബ്ളോക് കെട്ടിടത്തിന്‍െറ രണ്ടാംനിലയില്‍ പട്ടിണിസമരം നടത്തി. 76ഓളം വരുന്ന സ്ത്രീ തൊഴിലാളികള്‍ കഴിഞ്ഞ 50 ദിവസമായി രാപകല്‍ സമരം തുടരുന്നതിനിടെയാണ് തിരുവോണദിവസം പട്ടിണികിടന്ന് സമരം നടത്തിയത്. കഴിഞ്ഞയാഴ്ച ആലപ്പുഴ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പുറത്തിറങ്ങിയതിനുശേഷം ശുചീകരണ തൊഴിലാളികള്‍ വീണ്ടും സമരം തുടരുകയാണ്. മെഡിക്കല്‍ കോളജിലെ സൂപ്രണ്ട് ഓഫിസിലാണ് സമരം നടത്തുന്നത്. മൂന്നുവര്‍ഷം മുതല്‍ 18 വര്‍ഷം വരെ ക്ളീനിങ് അടക്കം ജോലി ചെയ്തവരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടുന്നതിന് മുമ്പ് ഒരു അറിയിപ്പും ഇവര്‍ക്ക് നല്‍കിയില്ല. ശുചീകരണ തൊഴിലാളികള്‍ മന്ത്രിമാരായ കെ.കെ. ശൈലജ, ജി. സുധാകരന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, കോളജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പ്രശ്നപരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങിയത്. തങ്ങളെ സ്ഥിരപ്പെടുത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാല്‍, ഇതിനോട് സര്‍ക്കാര്‍ മുഖംതിരിച്ചതോടെ കഴിഞ്ഞ ആഗസ്റ്റ് 30 മുതല്‍ സമരം തെരുവിലേക്ക് നീങ്ങി. ഇതോടെ സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ തൊഴിലാളി യൂനിയനുകളും സംഘടനകളും രംഗത്തുവന്നു. ആലപ്പുഴ ബോട്ട്ജെട്ടിക്ക് സമീപം റോഡ് ഉപരോധിച്ചതോടെ സ്ത്രീ തൊഴിലാളികളെ ആലപ്പുഴ നോര്‍ത് പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യത്തില്‍ ഇറങ്ങാന്‍ വിസമ്മതിച്ച തൊഴിലാളികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേരള സ്റ്റേറ്റ് ക്ളീനിങ് ആന്‍ഡ് ഡെസ്റ്റിനേഷന്‍ വര്‍ക്കേഴ്സ് യൂനിയന്‍െറ നേതൃത്വത്തിലാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്. ഇവര്‍ക്ക് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കേരള കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍, കേരള കോണ്‍ഗ്രസ് സെക്കുലര്‍, കേരള സെക്യൂരിറ്റി സര്‍വിസ് എംപ്ളോയീസ് അസോസിയേഷന്‍ എന്നിവ പിന്തുണ പ്രഖ്യാപിച്ചു. തിരുവോണനാളില്‍ പുലര്‍ച്ചെ അഞ്ച് മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പട്ടിണി കിടന്നത്. 75ഓളം തൊഴിലാളികള്‍ പങ്കെടുത്തു. അമ്പലപ്പുഴ, കാക്കാഴം, നീര്‍ക്കുന്നം, പുന്നപ്ര, ആലപ്പുഴ, കലവൂര്‍, കൈനകരി, കഞ്ഞിപ്പാടം, തുമ്പോളി പ്രദേശങ്ങളില്‍നിന്നുള്ളവരാണ് ശുചീകരണ തൊഴിലാളികള്‍. പട്ടിണിസമരം ക്ളീനിങ് ആന്‍ഡ് ഡെസ്റ്റിനേഷന്‍ വര്‍ക്കേഴ്സ് യൂനിയന്‍ (എന്‍.ടി.യു.ഐ) സംസ്ഥാന സെക്രട്ടറി പി. കൃഷ്ണമ്മാള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. യശോധരാദേവി, ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.ജി.ഒ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി.എസ്. രാജേന്ദ്രന്‍, ഗാര്‍ഹിക തൊഴിലാളി യൂനിയന്‍ സംസ്ഥാന ട്രഷറര്‍ ആനീസ് ജോര്‍ജ്, സെക്യൂരിറ്റി യൂനിയന്‍ ജില്ലാ സെക്രട്ടറി എ.പി. രവീന്ദ്രന്‍ എന്നിവര്‍ പിന്തുണ അറിയിച്ച് സമരസ്ഥലത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.