കുടിവെള്ള കണക്ഷന്‍ നല്‍കുന്നില്ളെന്ന് പരാതി

തുറവൂര്‍: ജപ്പാന്‍ കുടിവെള്ളത്തിന് വീടുകളിലേക്ക് പൈപ്പുലൈന്‍ വലിച്ചവര്‍ക്ക് കുടിവെള്ളം ലഭിക്കുന്നതിന് കണക്ഷന്‍ നല്‍കുന്നില്ളെന്ന് പരാതി. വാട്ടര്‍ അതോറിറ്റി തുറവൂര്‍ സബ് സെന്‍ററില്‍ കണക്ഷന് അപേക്ഷ നല്‍കി പൈപ്പുലൈന്‍ വലിച്ചവര്‍ക്കാണ് ഈ ദുരവസ്ഥ. നബാര്‍ഡിന്‍െറ സാമ്പത്തിക സഹായത്തോടെ ജില്ലാ വാട്ടര്‍ അതോറിറ്റി ചേര്‍ത്തല താലൂക്കിന്‍െറ വടക്ക് പടിഞ്ഞാറന്‍ പഞ്ചായത്തുകളായ പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന എന്നിവിടങ്ങളില്‍ മുഴുവന്‍ വീടുകള്‍ക്കും ജപ്പാന്‍ കുടിവെള്ളം ലഭിക്കാന്‍ ഇടറോഡുകളിലും നടവഴികളിലും പൈപ്പുകള്‍ വലിച്ചു. വാട്ടര്‍ അതോറിറ്റി തുറവൂര്‍ സബ് സെന്‍റര്‍ വാട്ടര്‍ കണക്ഷന്‍ അനുവദിക്കാന്‍ അപേക്ഷയും ക്ഷണിച്ചു. നൂറുകണക്കിനാളുകള്‍ അപേക്ഷ നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ പ്ളംബര്‍മാര്‍ വീടുകളിലേക്ക് പൈപ്പ് വലിച്ച് മീറ്റര്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ കുടിവെള്ളം ലഭിച്ചിട്ടില്ല. നബാര്‍ഡിന്‍െറ സാമ്പത്തിക സഹായത്തോടെ ജില്ലാ വാട്ടര്‍ അതോറിറ്റി വലിച്ച പൈപ്പുകളില്‍നിന്നും വീടുകളിലേക്ക് വലിച്ച പൈപ്പുകളിലേക്ക് കണക്ഷന്‍ നല്‍കേണ്ടത് പൈപ് സ്ഥാപിച്ചവര്‍ തന്നെയാണെന്നാണ് തുറവൂര്‍ സബ് സെന്‍റര്‍ അധികൃതരുടെ ഭാഷ്യം. വീട്ടുകളിലേക്ക് പൈപ് വലിച്ച് മീറ്റര്‍ സ്ഥാപിച്ചവര്‍ക്ക് കുടിവെള്ളം നല്‍കാന്‍ കഴിയില്ളെങ്കില്‍ എന്തിനാണ് കണക്ഷന്‍ എടുപ്പിച്ചതെന്നാണ് ഗുണഭോക്താക്കളുടെ ചോദ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.