"ശ്രീനാരായണഗുരു കേരളത്തിന്‍െറ വെളിച്ചം'

മാവേലിക്കര: ശ്രീനാരായണഗുരു കേരളത്തിന്‍െറ വെളിച്ചമാണെന്ന് ഫാ. മാത്യൂസ് വാഴക്കുന്നം പറഞ്ഞു. ഗുരുവിന്‍െറ ‘നമുക്കു ജാതിയില്ല’ വിളംബരത്തിന്‍െറ ശതാബ്ദി സന്ദേശത്തിന്‍െറ ഭാഗമായി സി.പി.എം മാവേലിക്കര ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരു മരണമില്ലാത്ത ഒരാശയമാണ്. ‘അവതാരമായി നിങ്ങള്‍ എന്നെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, നിര്‍ബന്ധമുണ്ടെങ്കില്‍ എന്നെ ജാതിയെ നിഗ്രഹിക്കാന്‍ അവതരിച്ച അവതാരമായി കണ്ടുകൊള്ളവെന്ന്’ പറഞ്ഞ ഗുരുവിന്‍െറ നമുക്കു ജാതിയില്ല വിളംബരത്തിന്‍െറ 100ാം വാര്‍ഷികത്തില്‍ മനുഷ്യരെ ഒന്നായി കാണാനുള്ള മനസ്സ് എല്ലാവര്‍ക്കും ഉണ്ടാവട്ടെയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. രാഘവന്‍ ഉദ്ഘാടനം ചെയ്തു. പു.ക.സ സെക്രട്ടറി പ്രഫ. വി.ഐ. ജോണ്‍സണ്‍ സംസാരിച്ചു. മാവേലിക്കര ഏരിയാ സെക്രട്ടറി കെ. മധുസൂദനന്‍ സ്വാഗതവും ഹരിദാസ് പല്ലാരിമംഗലം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.