കറ്റാനം: ജീവിതപ്രാരബ്ധങ്ങളില്‍ വിഷമിക്കുന്നവരെയും പ്രതിസന്ധികളില്‍ പ്രയാസപ്പെട്ടവരെയും വീടുകളിലത്തെി സഹായിച്ച മാതൃകയാണ് ഇസ്ലാമിക ഖിലാഫത്ത് വിഭാവനം ചെയ്തിട്ടുള്ളതെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം പാണാവള്ളി പറഞ്ഞു. സമാധാനം മാനവികത കാമ്പയിന്‍ ഭാഗമായി ജമാഅത്തെ ഇസ്ലാമി ഇലിപ്പക്കുളത്ത് സംഘടിപ്പിച്ച സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്തം ചീന്തുന്ന പുതിയ കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഒരുനിലക്കും ഇസ്ലാം അംഗീകരിക്കുന്നില്ല. മനുഷ്യരുടെ അഭിമാനവും സമ്പത്തും രക്തവും ചീന്തുന്ന ഒരു പ്രവര്‍ത്തനവും നടത്തരുതെന്ന അന്ത്യപ്രവാചകന്‍െറ അറഫാ സന്ദേശം ഉള്‍ക്കൊണ്ട് ജീവിതം നയിക്കാന്‍ വിശ്വാസികള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡന്‍റ് യു. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. കായംകുളം ടൗണ്‍ ഇമാം കെ. ജലാലുദ്ദീന്‍ മൗലവി, നാടകകൃത്ത് എന്‍.എസ്. പ്രകാശ്, ജമാഅത്ത് പ്രസിഡന്‍റ് നാസര്‍ മാരൂര്‍, മുന്‍ പ്രസിഡന്‍റ് കെ. നിസാമുദ്ദീന്‍, ജമാഅത്തെ ഇസ്ലാമി യൂനിറ്റ് പ്രസിഡന്‍റ് കെ.എം. അബ്ദുല്‍ ഖാദര്‍, സെക്രട്ടറി വാഹിദ് കറ്റാനം, മുന്‍ നാസിം അബ്ദുല്‍ ജലീല്‍ ആണങ്കൂര്‍, സോളിഡാരിറ്റി യൂനിറ്റ് പ്രസിഡന്‍റ് എ. താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഇലിപ്പക്കുളം ഇമാം ഹുസൈന്‍ ബാഖവി, എ.എം. ഹാഷിര്‍, നവാസ് വല്ലാറ്റില്‍, നാസര്‍ കൊപ്പാറ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.