ഓണം ജലമേളകള്‍ക്ക് തുടക്കമായി

ഹരിപ്പാട്: അപ്പര്‍ കുട്ടനാട്ടിലെ ഓണം ജലമേളകള്‍ക്ക് ആരംഭംകുറിച്ച് വിവിധ കരക്കാരുടെ ചുണ്ടന്‍വള്ളങ്ങള്‍ മത്സര തുഴച്ചിലുകളില്‍ മാറ്റുരക്കുന്നു. കാര്‍ഷികജീവിതത്തിന്‍െറ ഭാഗം കൂടിയാകുന്നു ഇവിടുത്തെ ജലോത്സവങ്ങള്‍. മാന്നാര്‍ മഹാത്മാ ജലോത്സവത്തിന് തിങ്കളാഴ്ച തുടക്കംകുറിക്കും. തിരുവോണം, അവിട്ടം, ചതയം നാളുകളിലാണ് പായിപ്പാട് ജലോത്സവം. മന്ത്രി പി. തിലോത്തമന്‍ 16ന് ഉച്ചക്ക് 12ന് ഉദ്ഘാടനം ചെയ്യും. 17ന് കരുവാറ്റ ജലോത്സവം കരുവാറ്റ ലീഡിങ് ചാനലില്‍ നടക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉച്ചക്ക് 2.30ന് ഉദ്ഘാടനം ചെയ്യും. നടന്‍ മുകേഷ് എം.എല്‍.എ സമ്മാനവിതരണം നിര്‍വഹിക്കും. 20ന് പല്ലനയാറ്റില്‍ കുമാരനാശാന്‍ സ്മാരക ജലോത്സവം ഉച്ചക്ക് 2.30ന് മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.