മണ്ണഞ്ചേരി: ആരാധനാലയങ്ങള്‍ ആയുധപ്പുരകളാവുകയല്ല മറിച്ച് സൗഹൃദത്തിന്‍െറയും സ്നേഹത്തിന്‍െറയും കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് മന്ത്രി കെ.ടി. ജലീല്‍. വ്യാപാരി വ്യവസായി സമിതി മണ്ണഞ്ചേരി യൂനിറ്റിന്‍െറ നേതൃത്വത്തിലെ ഓണോത്സവ് -2016 വ്യാപാരമേള വ്യാഴാഴ്ച മണ്ണഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ പരസ്പരം അടുക്കുകയും ഇടപഴകി ജീവിക്കുകയും ചെയ്യുമ്പോഴാണ് നാട്ടില്‍ സമൃദ്ധിയുണ്ടാകുന്നത്. ഹിന്ദുക്കള്‍ അമ്പലങ്ങളിലും മുസ്ലിംകള്‍ മസ്ജിദുകളിലും ക്രിസ്ത്യാനികള്‍ പള്ളികളിലും കേന്ദ്രീകരിക്കുന്ന രീതി നല്ലതല്ല. എല്ലാവര്‍ക്കും കൂടിച്ചേരാന്‍ പൊതു ഇടങ്ങള്‍ ഇല്ലാത്തതാണ് സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം. ഒരു പൂന്തോട്ടത്തില്‍ ഒരേതരം പൂക്കള്‍ മാത്രമാണെങ്കില്‍ അതിന് ചന്തം കുറയും. വ്യത്യസ്ത പൂക്കള്‍ ഉള്ളപ്പോഴാണ് അഴകുണ്ടാകുന്നത്. സമത്വത്തിന്‍െറ ഓണവും ത്യാഗത്തിന്‍െറ ബലിപെരുന്നാളും ഒരുമിച്ച് വന്നിരിക്കുന്നു. ഈ അടുപ്പമാണ് രാജ്യത്തിന്‍െറ ദേശീയോഥ്ഗ്രധനത്തിന് കരുത്തുപകരുന്നത്. ചെയര്‍മാന്‍ അഡ്വ. ആര്‍. റിയാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മുസ്തഫ സ്വാഗതം പറഞ്ഞു. ഷീന സനല്‍കുമാര്‍, പി.എ. ജുമൈലത്ത്, തങ്കമണി ഗോപിനാഥ്, മഞ്ജു രതികുമാര്‍, എം.എസ്. സന്തോഷ്, കെ.വി. കിഷോര്‍ കുമാര്‍, ബിന്ദു ഷിബു, ടി.വി. ബൈജു, പി. രഘുനാഥ്, സി.എ. ബാബു, അബ്ദുല്‍ നിസാര്‍, അന്‍സില്‍, കെ.കെ. രേഖ, എസ്. ശിഹാബുദ്ദീന്‍, സിറാജ് കമ്പിയകം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സിനിമ-ടി.വി താരം പ്രദീപ് പ്രഭാകര്‍ നയിച്ച മെഗാഷോ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.