മണ്ണഞ്ചേരി: പൊന്നോണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. വിവിധ വിദ്യാലയങ്ങള്‍, വായനശാലകള്‍, ക്ളബുകള്‍ എന്നിവ ഓണപരിപാടി സംഘടിപ്പിച്ചു. കുടം തല്ലിയും ഊഞ്ഞാലാടിയും പൂക്കളം തീര്‍ത്തും വിഭവസമൃദ്ധമായ സദ്യ ഉണ്ടും മണ്ണഞ്ചേരി ഗവ. ഹൈസ്കൂളില്‍ ഓണാഘോഷം ഉത്സവമാക്കി. ജില്ലയിലെതന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളാണ് മണ്ണഞ്ചേരി ഗവ. ഹൈസ്കൂള്‍. ആഘോഷങ്ങളുടെ ഭാഗമായി സ്കൂളില്‍ ആര്‍ട്സ് ക്ളബ് രൂപവത്കരിച്ചു. കുട്ടികളുടെ കൈയെഴുത്ത് മാസിക ‘ഭാവനസാഗരം’ പ്രകാശനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ സി.എച്ച്. റഷീദ് അധ്യക്ഷത വഹിച്ചു. കലാകാരന്‍ കലവൂര്‍ ജയദേവ് ആര്‍ട്സ് ക്ളബ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം.കെ. സുജാതകുമാരി, ജില്ലാ പഞ്ചായത്തംഗം പി.എ. ജുമൈലത്ത്, അധ്യാപകരായ ദിലീപ് കുമാര്‍, രാധാകൃഷ്ണന്‍, കെ. ഹഫ്സ, വിജയലക്ഷ്മി, സുജാത, സ്റ്റാന്‍ലി, ജോണ്‍ കുര്യന്‍, സാജിദ തുടങ്ങിയവരും എസ്.എം.സി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി. കാവുങ്കല്‍ ഗ്രാമീണ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ പൂക്കള മത്സരം ആരംഭിച്ചു. വഴിച്ചേരി എം.എം.എ യു.പി സ്കൂളില്‍ പൂക്കള മത്സരവും ഓണസദ്യയും സംഘടിപ്പിച്ചു. മാനേജര്‍ ബി.എം. റഷീദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.യു. ഷറഫ്കുട്ടി, സ്റ്റാഫ് സെക്രട്ടറി എം.ആര്‍. സജിത, പി.ടി.എ പ്രസിഡന്‍റ് ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തെക്കനാര്യാട് ഗവ. വി.വി.എസ്.ഡി എല്‍.പി സ്കൂളില്‍ നാടന്‍ പായസമേള ഒരുക്കി. മുളയരി, കുമ്പളം, പൈനാപ്പ്ള്‍, സൂചി ഗോതമ്പ്, പാലട ഇനങ്ങളാണ് മേളയിലുണ്ടായിരുന്നത്. പൂക്കള മത്സരം, പട്ടം നിര്‍മാണം, തിരുവാതിര, വടംവലി എന്നിവയും സംഘടിപ്പിച്ചു. എസ്.എം.സി ചെയര്‍മാന്‍ എന്‍.ജെ. ജോസഫ്, ഹെഡ്മിസ്ട്രസ് പ്രീതി ജോസ്, മാതൃസംഗമം പ്രസിഡന്‍റ് സലീല പ്രസാദ്, അധ്യാപകരായ ശ്രീജ ജി. നായര്‍, കെ.കെ. ഉല്ലാസ്, ടി.ആര്‍. മിനിമോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തമ്പകച്ചുവട് പൗരാവലിയുടെ നേതൃത്വത്തില്‍ ഓണാഘോഷം തുടങ്ങി. പൂക്കള മത്സരവും കലാകായിക മത്സരങ്ങളും നടക്കും. മുഹമ്മ പി.വി.എം വായനശാലയുടെ വാര്‍ഷികവും ഓണാഘോഷവും 12,13 തീയതികളില്‍ നടക്കും. കൗതുക മത്സരങ്ങള്‍, സാംസ്കാരിക സമ്മേളനം, കൈകൊട്ടിക്കളി എന്നിവ ആഘോഷത്തിന്‍െറ ഭാഗമായുണ്ടാകും. തമ്പകച്ചുവട് ഗവ. യു.പി സ്കൂളിലും ഓണാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി.ജി. വേണു, ഹാഷിം പാപ്പാളി, അണ്ണാദുരൈ, ഉഷാകുമാരി, അനിതകുമാരി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.