തുറവൂര്‍: തുറവൂര്‍-പമ്പ പാതയിലെ തൈക്കാട്ടുശേരി പാലത്തില്‍ വിളക്കുകള്‍ പ്രകാശിച്ചു. കെ.സി. വേണുഗോപാല്‍ എം.പിയുടെ പ്രദേശികവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം ചെലവഴിച്ച് എല്‍.ഇ.ഡി വൈദ്യുതി വിളക്കുകളാണ് സ്ഥാപിച്ചത്. അപ്രോച്ച് റോഡിലും പാലത്തിലുമായി 30 വിളക്കുകളുണ്ട്. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തിലാണ് ഇവ പ്രകാശിക്കുക. തുറവൂര്‍, തൈക്കാട്ടുശേരി പഞ്ചായത്തുകള്‍ സംയുക്തമായാണ് വിളക്കുകള്‍ തെളിക്കുന്നത്. വിളക്കുകള്‍ തെളിക്കുന്നതിന് ചെലവുകള്‍ രണ്ട് പഞ്ചായത്തുകളും വഹിക്കും. വിളക്കുകളുടെ പ്രകാശനം കെ.സി. വേണുഗോപാല്‍ എം.പി നിര്‍വഹിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തമ്മ പ്രകാശന്‍ അധ്യക്ഷത വഹിച്ചു. തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അനിത സോമന്‍, വൈസ് പ്രസിഡന്‍റ് ജയിന്‍ ഏണസ്റ്റ്, തൈക്കാട്ടുശേരി ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.ജി. മുരളീധരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അമ്പിളി തിലകന്‍, പഞ്ചായത്തംഗങ്ങളായ മാമച്ചന്‍ കളപ്പുരക്കല്‍, യു. അനീഷ്, ആര്‍. വിദ്യാധരന്‍, ആര്‍. മോഹനന്‍ പിള്ള, പ്രീത പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.