അരൂര്‍: വളമംഗലം, എഴുപുന്ന, അരൂര്‍ ഇല്ലത്ത് ജങ്ഷന്‍ പ്രദേശങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. അറ്റകുറ്റപ്പണിയിലെ പാകപ്പിഴയാണ് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വളമംഗലം കൂനിശേരി ക്ഷേത്രത്തിന് സമീപവും എഴുപുന്ന സെന്‍റ് റാഫേല്‍സ് പള്ളിക്ക് സമീപവുമാണ് മാസങ്ങള്‍ക്കുമുമ്പ് പൈപ്പ് പൊട്ടിയത്. വളമംഗലം സ്കൂളിലേക്കുള്ള റോഡിന്‍െറ മധ്യഭാഗത്താണത്. ഇതോടെ റോഡില്‍ കുഴിയായി. വിവിരം അറിയിച്ചതിനത്തെുടര്‍ന്ന് തുറവൂര്‍ ജലവകുപ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ദിവസങ്ങള്‍ക്കകം വീണ്ടും പൈപ്പ് പൊട്ടി. പിന്നീട് അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ളെന്നാണ് പറയുന്നത്. പമ്പിങ് സമയത്ത് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴാകുന്നത്. റോഡില്‍ രൂപപ്പെട്ട കുഴിയടക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. സ്കൂള്‍ കുട്ടികളുള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ ഏക ആശ്രയം ഈ റോഡാണ്. ആവശ്യത്തിന് വെള്ളം ലഭിക്കുന്നുമില്ല. ഇല്ലത്ത് ജങ്ഷന് സമീപം പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതുമൂലം സമീപത്തെ റോഡും തകര്‍ന്നു. നന്നാക്കാന്‍ ജലവകുപ്പിന്‍െറ ഭാഗത്തുനിന്ന് നടപടിയില്ളെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അരൂര്‍ നോര്‍ത് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. പ്രസിഡന്‍റ് പി.സി. സജീവന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്. ശ്യാം, പി.ജി. മനു, ഒ.ടി. ഗിരീഷ്, കെ.ജെ. ജോബിന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.