ചേര്‍ത്തല: ഓണക്കാലത്ത് മായംകലര്‍ന്നതും ഗുണമേന്മ ഇല്ലാത്തതുമായ പാക്കറ്റ് പാലുകള്‍ വിപണിയില്‍ എത്തുന്നത് തടയുന്നതിന് പരിശോധന ശക്തമാക്കിയതായി ക്ഷീരവികസനവകുപ്പ് ക്വാളിറ്റി കണ്‍ട്രോളര്‍ ഓഫിസര്‍ അറിയിച്ചു. ഇതിന്‍െറ ഭാഗമായി ഓണക്കാല ഊര്‍ജിത പാല്‍ പരിശോധന ക്യാമ്പ് ബുധനാഴ്ച മുതല്‍ 13വരെ നടക്കും. ജില്ലയില്‍ ലഭ്യമാകുന്ന എല്ലാ ബ്രാന്‍ഡ് പാലുകളും ദിവസേന പരിശോധനക്ക് വിധേയമാക്കും. ഇതിനായി ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തില്‍ ഐ.ആര്‍.ഡി.പി വിപണനമേളയോട് ചേര്‍ന്ന് ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കും. സൗജന്യ പാല്‍ പരിശോധന സംവിധാനവും നിലവാരം സംബന്ധിച്ച ഡെമോണ്‍സ്ട്രേഷനും പാല്‍ ഉല്‍പന്ന നിര്‍മാണ രീതിയും വിപണനവും സജ്ജീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് എല്ലാ സംശയങ്ങളും സെന്‍ററില്‍നിന്നും ദൂരീകരിക്കാന്‍ അവസരം ഉണ്ടാകുമെന്ന് ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.