ബ്ളേഡ് പലിശക്കാരന്‍ വസ്തു തട്ടിയെടുത്തതായി വീട്ടമ്മ

മാന്നാര്‍: കുടികിടപ്പായി കിട്ടിയ പൈതൃകസ്വത്തായ വസ്തു ബ്ളേഡ് പലിശക്കാരന്‍ തട്ടിയെടുത്തെന്ന് വീട്ടമ്മയുടെ പരാതി. മാന്നാര്‍ കൊട്ടാരത്തില്‍ പറമ്പില്‍ സൂസമ്മയാണ് മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയത്. സൂസമ്മയുടെ മാതാവ് അമ്മിണി ജോര്‍ജ് ഒരാളില്‍നിന്ന് 30,000 രൂപ പലിശക്ക് വാങ്ങുകയും അതിന്‍െറ ഈടായി പരുമല പാലത്തിന് സമീപത്തെ അഞ്ചുസെന്‍റ് വസ്തുവിന്‍െറ ആധാരം കൊടുക്കുകയും ചെയ്തു. കൃത്യമായി മാസംതോറും പലിശ നല്‍കിയിരുന്നു. എന്നാല്‍, സുഖമില്ലാതെ വന്നപ്പോള്‍ പലിശക്കാരന്‍ അവരെ ഭീഷണിപ്പെടുത്തി അയാളുടെ പേരിലേക്ക് വിലയാധാരമാക്കി വസ്തു മറ്റാരും അറിയാതെ മാറ്റിയെന്നാണ് പരാതി. 2006ല്‍ അമ്മിണി മരിച്ചു. അവരുടെ ഇളയമകളായ സൂസമ്മയും കുടുംബവും അവര്‍ താമസിച്ചിരുന്ന വീട്ടില്‍നിന്ന് ഒഴിയേണ്ട സാഹചര്യമുണ്ടായി. പിന്നീട് മാതാവ് അമ്മിണിയുടെ പേരിലുള്ള അഞ്ചുസെന്‍റ് വസ്തുവില്‍ വീട് വെക്കാന്‍ നടപടി തുടങ്ങിയപ്പോഴാണ് വസ്തു പലിശക്കാരന്‍െറ പേരിലാണെന്ന് അറിഞ്ഞതെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവ് ജോസ് കുര്യന്‍, ബന്ധു അനിയന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.