പല്ലന: കേരളത്തിന്‍െറ ടൂറിസം ഭൂപടത്തില്‍ തോട്ടപ്പള്ളിയുടെ വികസന സാധ്യതകളെ അടയാളപ്പെടുത്തുന്ന തോട്ടപ്പള്ളി ബീച്ച് സൗന്ദര്യവത്കരണം പദ്ധതി പാതിവഴിയില്‍. കടലും കനാലും സംഗമിക്കുന്ന പൊഴിയും സ്പില്‍വേയും സമീപപ്രദേശങ്ങളും ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്. എന്നാല്‍, ബീച്ച് സൗന്ദര്യവത്കരണം ഇഴഞ്ഞുനീങ്ങുന്നതും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും സഞ്ചാരികളെ വലക്കുന്നു. കെ.ടി.ഡി.സിയുടെ നേതൃത്വത്തില്‍ കിറ്റ്കോയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ബീച്ച് സൗന്ദര്യവത്കരണം നടന്നുവരുന്നത്. നിര്‍മാണം പൂര്‍ത്തീകരിച്ച് ഈമാസം സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കേണ്ടതാണ്. എന്നാല്‍, സൗകര്യങ്ങള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. കരാറുകാര്‍ക്ക് ഫണ്ട് ലഭ്യമാകുന്നതിലുണ്ടാകുന്ന കാലതാമസമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങാന്‍ കാരണം. നടപ്പാതകളില്‍ ഇന്‍റര്‍ലോക് പാകുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഉദ്യാനനിര്‍മാണവും കുട്ടികള്‍ക്കുള്ള പാര്‍ക്കും ലഘു ഭക്ഷണ ശാലയും ഇരിപ്പിടങ്ങളും അടിയന്തരമായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ടോയ്ലറ്റ് സമീപപ്രദേശങ്ങളിലൊന്നും ലഭ്യമല്ല. സൗന്ദര്യവത്കരണ പദ്ധതിയില്‍പെട്ട നിര്‍മാണം പൂര്‍ത്തീകരിച്ച ടോയ്ലറ്റ് പ്ളമ്പിങ് പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിന്‍െറ പേരില്‍ അടച്ചിട്ടിരിക്കുകയാണ്. വൈദ്യുതി കണക്ഷന്‍ ലഭ്യമാകാത്തതുമൂലം സന്ധ്യകഴിഞ്ഞാല്‍ സാമൂഹികവിരുദ്ധരുടെ ശല്യവുണ്ട്. വാഹനങ്ങളുടെ പാര്‍ക്കിങ് സ്ഥലം വിപുലീകരിക്കേണ്ടതുണ്ട്. നിലവിലുള്ള പാര്‍ക്കിങ് സ്ഥലത്ത് മൂന്ന് കാറില്‍ കൂടുതല്‍ പാര്‍ക്ക് ചെയ്യാന്‍ സാധ്യമല്ല. ഇതുമൂലം ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്. സമീപത്തെ അനധികൃത ചെമ്മീന്‍ ഉണക്കല്‍ സഞ്ചാരികളെ അകറ്റുന്നതാണ്. അധികാരികള്‍ ഇതിനെതിരെ കര്‍ശന നടപടി എടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.