മുത്തൂറ്റ് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

ആലപ്പുഴ: മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ 72 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. പണിമുടക്ക് പൂര്‍ണമായിരുന്നുവെന്ന് സമരക്കാര്‍ അവകാശപ്പെട്ടു. ആലപ്പുഴ റീജനല്‍ ഓഫിസില്‍ ചില മാനേജര്‍മാര്‍ ജോലിക്ക് കയറാനത്തെിയെങ്കിലും പണിമുടക്കിയ ജീവനക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് മടങ്ങി. സംഘടനാസ്വാതന്ത്ര്യം അനുവദിക്കുക, പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, അന്യായ സസ്പെന്‍ഷന്‍ പിന്‍വലിക്കുക, പകപോക്കല്‍ ലക്ഷ്യത്തോടെയുള്ള സ്ഥലംമാറ്റം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള പ്രൈവറ്റ് ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് എംപ്ളോയീസ് യൂനിയന്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ ജീവനക്കാരുടെ സമരം. എം.എം .ഷെരീഫ് ഉദ്ഘാടനം ചെയ്തു. എ.പി. സോണ അധ്യക്ഷത വഹിച്ചു. എം.വി. ഹല്‍ത്താഫ്, എസ്. രമേശന്‍, അജേഷ് എന്നിവര്‍ സംസാരിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലും പണിമുടക്ക് തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.