ആകാശക്കാഴ്ച ആസ്വദിക്കാന്‍ വീഞ്ച് പാരാസെയില്‍

വടുതല: ആകാശക്കാഴ്ചകള്‍ ഇനി കായല്‍പരപ്പിന് മുകളിലൂടെ പാരച്യൂട്ടില്‍ പറന്ന് ആസ്വദിക്കാം. അതിനായി വീഞ്ച് പാരാസെയില്‍ തയാറായിക്കഴിഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പാണ് ഒരുകോടി ചെലവില്‍ പാരച്യൂട്ട് ഒരുക്കിയത്. 340 കുതിരശക്തിയുള്ള വോള്‍വോ പെന്‍റാ എന്‍ജിനാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ ജലയാനത്തിന് 28 മുതല്‍ 45വരെ അടി വിസ്തീര്‍ണമുള്ള പാരച്യൂട്ട് ഉപയോഗിക്കാന്‍ സംവിധാനമുണ്ട്. അരൂര്‍ സമുദ്ര ഷിപ്യാര്‍ഡിലാണ് നിര്‍മിച്ചിരിക്കുന്നത്. 40 നോട്ടിക്കല്‍ മൈലാണ് വേഗം. ഒരേസമയത്ത് രണ്ടുപേര്‍ക്ക് 600 അടിവരെ ഉയരത്തില്‍ പറന്നുപൊങ്ങാം. എന്‍ജിനുമാത്രം 45 ലക്ഷമാണ് വില. ബോട്ട് പ്ളാറ്റ്ഫോം ആന്‍റി സ്കിഡ് ലോഹങ്ങള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച ഗോവ അടക്കമുള്ള കേന്ദ്രങ്ങളില്‍ നൂറിലധികം വീഞ്ച് പാരാസെയിലുണ്ട്. സംസ്ഥാനത്ത് ആദ്യ സംരംഭമാണിത്. കേരളത്തിലെ വിനോദസഞ്ചാരികള്‍ക്ക് 1500 രൂപ നിരക്കില്‍ കായലില്‍ സാഹസിക പറക്കല്‍ നടത്താനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. കുമരകം കായല്‍പരപ്പിലൂടെ ഓണത്തിന് കന്നിപ്പറക്കല്‍ നടത്തുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.