വടുതല: അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാനുള്ള രജിസ്ട്രേഷന് തുടക്കമായി. ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍, കുടുംബശ്രീ ഉന്നതി യൂനിറ്റുകള്‍ എന്നിവിടങ്ങള്‍ വഴിയാണ് രജിസ്ട്രേഷന്‍. ഇത്തവണ രജിസ്ട്രേഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആധാറില്ലാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി എടുക്കാന്‍ സൗകര്യമുണ്ട്. നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സില്‍ അംഗങ്ങളായവര്‍ രജിസ്ട്രേഷന്‍ നടത്തേണ്ടതില്ല. പുതിയ അംഗങ്ങളെ കണ്ടത്തെനായാണ് രജിസ്ട്രേഷന്‍.കുടുംബത്തിലെ ഏതെങ്കിലും ഒരംഗം എത്തിയാല്‍ മതി. ക്ഷേമനിധി തൊഴിലാളികള്‍, 600 രൂപയില്‍ താഴെ പ്രതിമാസ വരുമാനമുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്കാണ് രജിസ്ട്രേഷന്‍. ഇതുസംബന്ധിച്ച രേഖകള്‍ രജിസ്ട്രേഷനത്തെുമ്പോള്‍ ഹാജരാക്കണം. ആധാര്‍ കാര്‍ഡിന്‍െറ ഒറിജനലും പകര്‍പ്പും വേണം. പുതുക്കാത്തതുമൂലം നിലവില്‍ അംഗത്വം നഷ്ടമായവര്‍ക്കും വീണ്ടും രജിസ്റ്റര്‍ ചെയ്യാം. അടുത്തവര്‍ഷം മുതല്‍ ചികിത്സാസഹായം ഒരുലക്ഷം രൂപയായി ഉയര്‍ത്തുന്നതിനാല്‍ രജിസ്ട്രേഷന്‍ കൂടുമെന്നാണ് പ്രതീക്ഷ. രജിസ്ട്രേഷന്‍ സൗജന്യമാണ്. അക്ഷയ കേന്ദ്രങ്ങളിലും മറ്റും ഫോട്ടോകോപ്പിയോ പ്രിന്‍െറടുക്കുന്നതിനോ മാത്രം പണം നല്‍കിയാല്‍ മതി. എ.പി.എല്‍ വിഭാഗങ്ങളെയും ജനപ്രതിനിധികളെയും ഇക്കുറി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എ.പി.എല്‍ വിഭാഗങ്ങള്‍ക്ക് പണമടച്ച് പദ്ധതിയില്‍ അംഗമാകാന്‍ നേരത്തേ ഉണ്ടായിരുന്ന അവസരം ഇക്കുറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.